ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ ക്ലാസിലെത്തി: അത്ഭുതത്തോടെ വിദ്യാര്‍ഥികള്‍

 തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ടുനിന്ന വിദ്യാര്‍ഥി സമരത്തിനൊടുവില്‍ ലോ അക്കാദമി ലോ കോളജ് തുറന്നപ്പോള്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ഭാവി മരുകള്‍ ആദ്യമായി ക്‌ളാസിലെത്തി.
ചൊവ്വാഴ്ചയാണ് ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര നിയമ വിദ്യാര്‍ഥിനിയും ലക്ഷ്മി നായരുടെ ഭാവി മരുമകളുമായ പെണ്‍കുട്ടി ക്ലാസിലെത്തിയത്. അതിരാവിലെ തന്നെ ക്ലാസിലെത്തിയ ഭാവി മരുമകള്‍ മറ്റ് വിദ്യാര്‍ഥികളോ സംസാരിക്കാന്‍ തയാറാകാതെ ഒറ്റയ്ക്ക് ഒരു ബഞ്ചില്‍ ഇരുപ്പുറപ്പിച്ചു. അതേസമയം രണ്ട് വര്‍ഷത്തിന് ശേഷം ക്ലാസില്‍ മരുമകള്‍ ഇരിക്കുന്നത് അത്ഭുതത്തോടെയാണ് മറ്റ് വിദ്യാര്‍ഥികള്‍ കണ്ടുനിന്നത്.
ഇതിനിടെ വിവാദത്തിലായ മരുമകളെ ഒരുനേക്ക് കാണാന്‍ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ളും ഏഴാം സെമസ്റ്റര്‍ ക്ലാസിന് മുന്നിലേക്കെത്തി. എന്നാല്‍ സഹവിദ്യാര്‍ഥികളുമായി പോലും സംസാരിക്കാന്‍ തയാറാകാതെ ഭാവി മരുമകള്‍ ക്ലാസ് കഴിഞ്ഞയുടന്‍ കാമ്പസില്‍ നിന്ന് മടങ്ങുകയായിരുന്നു.
ക്ലാസില്‍ ഹാജരാകാതെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും ലക്ഷ്മി നായര്‍ മരുമകള്‍ക്ക് നല്‍കിയെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. അനധികൃതമായി ഇന്റേണല്‍ നല്‍കിയത് സംബന്ധിച്ച് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.