ടി.പി.സെന്‍കുമാറിന് അവസാനം സര്‍ക്കാര്‍ ‘പണി’കൊടുത്തു

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ ഐ.എം.ജി ഡയറക്ടറാക്കി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ഐ.എം.ജി ഡയറക്ടര്‍ പദവി ഡയറക്ടര്‍ ജനറല്‍ തലത്തിലേക്ക് ഉയര്‍ത്തും. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റപ്പെട്ട സെന്‍കുമാര്‍ എട്ടുമാസമായി അവധിയിലാണ്. ഹൈക്കോടതിയില്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍, അദ്ദേഹത്തിനു പൊലീസ് മേധാവിയുടേതിനു തുല്യമായ ശമ്പള സ്‌കെയില്‍ നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഐ.എം.ജി ഡയറക്ടറാകുമ്പോഴും ആ സ്‌കെയിലില്‍ ശമ്പളം ലഭിക്കും.