മുഖ്യമന്ത്രിക്ക് പുതിയ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി

ഫയല്‍ നീക്കത്തിലെ കുറവ് പരിഹരിച്ച് വേഗത്തിലാക്കാന്‍ സെക്രട്ടറിയേറ്റിലെ പരിചയസമ്പന്നനായ റിട്ട. അഡീഷണല്‍ സെക്രട്ടറി എം. രാജശേഖരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഫയല്‍ നീക്കത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വകുപ്പ് സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സെക്രട്ടറിയേറ്റ് സര്‍വീസിലുള്ളവര്‍ കുറവായതാണ് ഫയല്‍ നീക്കത്തെ ബാധിച്ചത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മാത്രമാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍. രാജാശശി, പ്രദീപ് എന്നിവരെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കെ.എ.എസ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രി ഒഴിവാക്കി.