ബിലീവേഴ്‌സ് ചര്‍ച്ചിന് 12 എപ്പിസ്‌കോപ്പമാര്‍ കൂടി

ബിലീവേഴ്‌സ് ചര്‍ച്ചില്‍ 12 പുതിയ എപ്പിസ്‌കോപ്പമാര്‍ കൂടി അഭിഷിക്തരാകുന്നു. മെത്രാഭിഷേകച്ചടങ്ങ് മാര്‍ച്ച് രണ്ടിനു തിരുവല്ലയില്‍ നടക്കും. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പുതുതായി 12 എപ്പിസ്‌കോപ്പമാരെ കൂടി അഭിഷേകം ചെയ്യാനാണ് തീരുമാനം. സഭയുടെ വര്‍ധിതമായ ആവശ്യങ്ങള്‍ നേതൃത്വം നല്‍കാന്‍ കൂടുതല്‍ സഭാപിതാക്കന്മാര്‍ അനിവാര്യമായ സാഹചര്യത്തിലാണ് പുതുതായി 12 പേരെക്കൂടി മേല്‍പ്പട്ട സ്ഥാനത്തേക്ക് അഭിഷേകം ചെയ്യുന്നത്.

ഡോ. കെ.പി. യോഹന്നാന്‍ മെത്രപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡാണ് തെരഞ്ഞെടുക്കപ്പെട്ട 50 വൈദികരില്‍ നിന്നു പന്ത്രണ്ട് പേരെ മേല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം നീണ്ട നിരീക്ഷണങ്ങളുടെയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. രണ്ടിനു രാവിലെ ഏഴിനു കുറ്റപ്പുഴയിലുള്ള സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ചര്‍ച്ച് കത്തീഡ്രലിലാണ് മെത്രാഭിഷേകച്ചടങ്ങുകള്‍ നടക്കുന്നത്. പകല്‍ 11-ന് ചേരുന്ന അനുമോദന സമ്മേളനത്തില്‍ വിവിധ സഭാ മേലധ്യക്ഷന്മാര്‍ രാഷ്ട്രീയ, സാമൂഹിക, രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.