അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു.

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2015-16 അക്കാദമിക് വര്‍ഷത്തില്‍ 165918 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്ന് യുഎസില്‍ പഠിക്കാനെത്തിയത്. ചൈന കഴിഞ്ഞാല്‍ അമേരിക്കയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഭാരതത്തില്‍ നിന്നാണെന്ന് 2016ലെ ഓപ്പണ്‍ ഡോര്‍ സ് റിപ്പോര്‍ട്ട് ഓണ്‍ ഇന്റര്‍ നാഷണല്‍ എഡ്യൂക്കേഷണല്‍ എക്‌സ്‌ചേഞ്ച് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്ത മാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 2015 -16 കാലഘട്ടത്തില്‍ 500 കോടി ഡോളറാണ് അമേരിക്കന്‍ സാന്പത്തിക വ്യവസ്ഥയ് ക്ക് നല്‍കിയത്.

ഇതാദ്യമായി അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു മില്യണ്‍ കടന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25 ശതമാനം കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുഎസില്‍ ഉന്നത പഠനത്തി നെത്തിയത്.