നോട്ട് അസാധുവാക്കല്‍ ഡോക്ടര്‍മാര്‍ നെട്ടോട്ടത്തില്‍

അഴിമതി ഉദ്യോഗസ്ഥരും വെപ്രാളത്തില്‍

കൊച്ചി: ഉന്നത മൂല്യമുള്ള നോട്ടുകള്‍ പിന്‍ വലിച്ചതോടെ ഉന്നത വേതനവും അനധികൃത സമ്പാദ്യമുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ ഒരു പറ്റം ഡോക്ടര്‍മാര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ നെട്ടോട്ടത്തിലാണ്. വന്‍കിട ആശുപത്രികളില്‍ ജോലി ചെയ്യുന്ന കണ്‍സള്‍ട്ടന്റുമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ കണക്കില്‍പ്പെടാത്ത സമ്പാദ്യങ്ങള്‍ എന്തു ചെയ്യണ മെന്നറിയാതെ കുഴങ്ങുകയാണ്. കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ ബാങ്ക് ലോക്കറുകളില്‍ ഒരു പറ്റം ഡോക്ടര്‍മാരുടെ കനത്ത സമ്പാദ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചില ഉന്നത ബാങ്ക് കേന്ദ്രങ്ങള്‍ പറയുന്നത്.
സ്‌കാന്‍, ലാബ്, മരുന്ന് കമ്പനികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന കിമ്പളവും മറ്റ് തരത്തില്‍ ലഭിക്കുന്ന അനധിക സമ്പാദ്യങ്ങളാണ് ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം സമ്പാദ്യങ്ങള്‍ 500 ഉം 1000 ത്തിന്റെയും കെട്ടുകളാവാനാണ് സാധ്യത.
പൊതുമരാത്ത്, ആര്‍.ടി.ഒ, റവന്യു, സെയില്‍സ് ടാക്‌സ്. പൊലിസ് തുടങ്ങിയ വകുപ്പുകളിലെ അഴിമതിക്കാരും കള്ളപ്പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.