നടിയെ തട്ടികൊണ്ടു പോയതിനു പിന്നില്‍ വന്‍ഗൂഡാലോചന: ഒരു ജനപ്രിയനായകന് പങ്കെന്ന് ആരോപണം

യുവനടിയെ തട്ടികൊണ്ടു പോയ സംഭവത്തിനു പിന്നില്‍ വന്‍ഗൂഡാലോചന നടന്നിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍സുനിക്ക് രക്ഷപ്പെടാന്‍ ലഭിക്കുന്ന സഹായങ്ങളാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചിരിക്കുന്നത്.

സംഭവംനടന്നിട്ട് രണ്ടു ദിവസമായിട്ടും പ്രതികളെമുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതില്‍ പോലീസിനുമേല്‍ സമ്മര്‍ദ്ധവും ഏറുകയാണ്. ഇന്ന് പള്‍സര്‍ സുനി പോലീസിനെ സമര്‍ദ്ധമായി കബിളിപ്പിച്ച് രക്ഷപ്പെട്ടത് അമ്പലപ്പുഴ സ്വദേശിയായ അന്‍വറിന്റെ സഹായത്തോടെയാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ഇപ്പോഴും കേരളത്തില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്. സംഭവം നടന്ന ശേഷം സുനിയേയും സംഘത്തേയും ഒളിവില്‍ പോകാന്‍ സഹായിച്ച ആറുപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
തട്ടികൊണ്ട് പോകല്‍ സംഭവം ക്വട്ടേഷനാണെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. തമ്മനത്തെ ഫ്ളാറ്റില്‍ എത്തിച്ച് ഉപദ്രവിക്കുമെന്നാണ് സംഘം ഭീഷണപെടുത്തിയത്. മയക്കുമരുന്ന കുത്തിവെച്ച് പീഡിപ്പിക്കുമെന്നും ഇതിനായി ഫ്ളാറ്റില്‍ 20ഓളം പേര്‍ കാത്തിരിപ്പുണ്ടെന്നും നടിയെ ഭീഷണിപെടുത്തിയതായി നടി മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും നടി മൊഴി നല്‍കി.

ഇക്കാര്യം പി.ടി.തോമസ് എം.എല്‍.എയും സ്ഥിതീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിനു പിന്നില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്നും സൂചനകളുണ്ട്. സുനിയെരക്ഷിക്കാന്‍ ശ്രമിച്ചത് നിര്‍മ്മാതാവ് അന്റോജോസ്സഫാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പി.ടി.തോമസ് പറഞ്ഞു. തന്റെയും പോലീസ്സംഘത്തിന്റെയും നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ആന്റോ സുനിയെ ഫോണില്‍ വിളിച്ചതെന്നും പി.ടി പറഞ്ഞു. കുടുംബ പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ നടിയുമായി നല്ല ബന്ധത്തില്‍ അല്ലാത്ത ഒരുമുതിര്‍ന്ന നായക നടന് ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.