പള്‍സറിന്റെ 40 കാരിയായ കാമുകി പിടിയില്‍

 

കാമുകി കൊച്ചിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ

പരിഭ്രാന്തിയില്‍ പള്‍സറിന്റെ കാമുകി വലയം

തിരുവനന്തപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയ്ക്ക് നിരവധി കാമുകിമാര്‍. 40 മുതല്‍ 18 വയസുവരെ പ്രായമുള്ള നിരവധി സ്ത്രീകളാണ് പള്‍സറിന്റെ വലയില്‍ വീണതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

സിനിമാ മേഖലയില്‍ പ്രമുഖരുമായുള്ള ബന്ധം സമര്‍ഥമായി വിനിയോഗിച്ചാണ് പള്‍സര്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്. പള്‍സറിന്റെ കമുകിമാരില്‍ പ്രധാനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ചുറ്റിപ്പറ്റിയാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സുനിയുടെ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍നിന്നാണ് നാല്‍പ്പതുകാരിയായ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഏറ്റുവും കൂടുതല്‍ തവണ പള്‍സര്‍ സുനി വിളിച്ചതും ഈ സ്ത്രീയെ ആണ്.

പള്‍സര്‍ മുങ്ങിയ സാഹചര്യത്തില്‍ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഇന്ന്തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. പള്‍സര്‍ സുനിയെ സാമ്പത്തികമായി ഇവര്‍ സഹായിച്ചിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കാമുകിക്ക് നേരത്തെ അറിയാമായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതോടെ പള്‍സറിന്റെ ബന്ധങ്ങളും ഇടപാടുകളും സംബന്ധച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊലീസ് വലയിലായതോടെ പള്‍സറിന്റെ മറ്റ് കാമുകിമാരും പരിഭ്രാന്തിയിലാണ്.