നോട്ട് മാറ്റം – കയ്യില്‍ മഷി പുരട്ടും

sakthikanthdas-thewifireporter
ശക്തികാന്ത് ദാസ്‌

അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചു. ബാങ്കിട പാട് നടത്തുന്ന വ രു ടെ വിരലില്‍ മഷി പുരട്ടാനുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ ക്ക് നല്‍കിയതായി കേന്ദ്ര ധനകാര്യ സെക്രട്ടറി അറിയിച്ചു. ഓരൊ തവണ മാറുമ്പോഴും കൈയ്യില്‍ മഷി പുരട്ടും – കൂടുതല്‍ പണം ബാങ്കുവഴി മാറ്റുന്നത് തടയുന്നതിനാണ് മഷി പുരട്ടുന്നതെന്നറിയുന്നു. ജന്‍ ധന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തെ സൂക്ഷ്മ മായി നിരീക്ഷിക്കുമെന്ന് കേന്ദ്ര ധന സെക്രട്ടറി പറഞ്ഞു. സ്വന്തം അക്കൗണ്ടിനെ ക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണ മെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരെ ഉപയോഗിച്ച് കള്ള പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.