പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന്റെ ആക്രമണത്തിന് ഇരയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ ഗോപാലകൃഷ്ണന്റെ മകന്‍ അനീഷി(22)നെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈമാസം 14ന് പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചില്‍ യുവാവിനും പെണ്‍കുട്ടിക്കുമെതിരെ സാദാചാരണ ഗുണ്ടകള്‍ ആക്രമണം നടത്തുകയും ഇരുവരുടെയും ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ മനോവിഷമമാണ് മരണകാരണമെന്നാണ് പറയുന്നത്. ലതയാണ് അജീഷിന്റെ മാതാവ്. അജീഷ് ഏകസഹോദരനാണ്. അനീഷ് ഈ സംഭവത്തിനു ശേഷം വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.
പ്രതികള്‍ ഇവരുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദുരന്തമാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്. അനീഷിന്റെ ആത്മഹത്യക്കു കാരണം പ്രതികളുടെ സുഹൃത്തുക്കള്‍ ഫെയ്‌സ്ബുക്കിലൂടെ വീണ്ടും അപമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനീഷ് പൊലീസില്‍ പരാതി കൊടുത്തിരുന്നു.
ധനേഷ്, രമേശ് എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് അനീഷിന്റെ ആത്മഹത്യകുറിപ്പിലുണ്ട്. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാന്‍ ആലോചനയുണ്ട്. കൊല്ലം, പാലക്കാട് എസ്.പിമാരോടും പാലക്കാട് ഡി.എം.ഒയോടും റിപ്പോര്‍ട്ട് തേടും. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് തേടണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

 
            


























 
				
















