മരിച്ച നിലയിൽ കണ്ടത്തിയ മലയാളി ജവാൻ്റെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ; പറ്റില്ലെന്ന് കരസേന
കരസേനയിലെ  ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച്  വാർത്താ ചാനലില്‍ പരാതി പറഞ്ഞതിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയമാത്യുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച ബന്ധുക്കള്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപെട്ടു. ഇതിനു ശേഷമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.
ബന്ധുക്കള്‍ റീപോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുപോകും വഴി അനുമതിയില്ലെന്ന കാരണം പറഞ്ഞ് സൈനിക ഉദ്യോഗസ്ഥർ തടഞ്ഞു. ജവാന്റെ മൃതദേഹത്തോട് സൈന്യം അനാദരവ് കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് ജില്ലാകളക്ടര്‍ ഉത്തരവിട്ടിരുന്നത്.
വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ റോയ്മാത്യു പരാതി പറഞ്ഞിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച  ദൃശ്യങ്ങൾ
സ്ഥപനം സംപ്രേക്ഷണം ചെയ്തതോടെ ജോലി നഷ്ട്ടപ്പെടുമെന്ന്  റോയ്മാത്യൂ ഭയന്നിരുന്നു.
കുറെ ദിവസങ്ങളായി വീടുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം മരണ വിവരം സേന അറിയിക്കുകയായിരുന്നു
കുറച്ചുദിവസമായി മാനസിക സമ്മര്‍ദ്ധം അനുഭവിച്ചിരുന്ന റോയ്മാത്യൂ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരസേനയുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ അന്വേഷണം ആവശ്യപെട്ടുിട്ടുണ്ട്
 
            


























 
				
















