ഒരു ദിനം യൂട്യുബിന് മുന്നിൽ ലോകം ചിലവഴിക്കുന്നത് നൂറ് കോടി മണിക്കൂർ

ഇൻ്റർനെറ്റിൽ വീഡിയോ കാണണം എന്ന് ചിന്തിച്ചാൻ നമ്മുടെ മനസിൽ ആദ്യം എത്തുന്ന പേരാണ് യൂട്യൂബ്.അത് വളരെ ശരിയാണ് കാരണം ഇന്ന്

ലോകത്ത് ഏറ്റവും കൂടുതല്‍  ആളുകൾ വീഡിയോ കാണുന്ന പ്ലാറ്റ് ഫോം യൂട്യൂബ് ആണ്. പുതിയ കണക്ക് പ്രകാരം ഒരു ദിവസം യൂട്യൂബ് കാണുന്നതിനായി ലോകത്താകമാനമുള്ള ആളുകള്‍ ചെലവഴിക്കുന്നത് നൂറ് കോടി മണിക്കൂറാണ്.

ഒരാള്‍ക്ക് തന്‍റെ ആയുഷ്ക്കാലം മൊത്തം  കണ്ടാലും തീരാത്ത കാഴ്ചകളാണ് ഒരു ദിവസം യൂട്യൂബില്‍ ഉണ്ടാകുന്നത്  എന്നാണ് റിപ്പോര്‍ട്ട്.

ഈ വിവരം പുറത്തു വിട്ടിരിക്കുന്നതും യൂട്യൂബ് തന്നെയാണ്. തങ്ങളുടെ ഒഫിഷ്യല്‍ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

2014ല്‍ ലോകം  യൂട്യൂബിന് മുന്നിൽ ചിലവഴിച്ചിരുന്നത്  30 കോടിയായിരുന്നത് 2015 ആയപ്പോഴേക്കും 50 കോടിയായി ഉയര്‍ന്നു. ഇത് 2016ല്‍ എത്തിയപ്പോഴേക്കും ഇരട്ടിയായി ഉയരുന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ വര്‍ഷം ഇതിലും മികച്ച വളര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലടക്കം ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപഭോഗത്തിലുണ്ടായ വര്‍ധനവാണ് യൂട്യൂബിലൂടെ കാണുന്നവരുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നത്.  ഇന്ത്യയിൽ റിലയന്‍സ് ജിയോ കൂടി വന്നതോടെ അതിവേഗ ഇന്റര്‍നെറ്റും കൈവരിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരക്കിനിയും കൂടാനാണ് സാധ്യത