സെൻ കുമാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

സർക്കാർ നടപടി വ്യക്തി താൽപ്പര്യം കണക്കിലെടുത്തെന്നും കോടതി

ഇങ്ങനെ പോയാൽ പോലീസ് ആസ്ഥാനത്ത് ആരും കാണാത്ത അവസ്ഥ വരുമോയെന്നും പരാമർശം ക്രമ സമാധന ചുമതല ഉണ്ടായിരുന്ന  സംസ്ഥാന പോലീസ്  ഡിജിപി ആയിരുന്ന ടി.പി.സെൻകുമാറിനെ തൽ സ്ഥാനത്തുനിന്ന്  മാറ്റിയ  സർക്കാർ നടപടിയെ  വിമർശിച്ചുകൊണ്ട് സുപ്രീംകോടതി.  ഒരു സംസ്ഥാനത്ത് നീതിയുക്തമായി ഭരണ കാഴ്ച്ചവെക്കേണ്ട സർക്കാർ  വ്യക്തി താൽപര്യങ്ങൾ കണക്കിലെടുത്താണ്  നടപടിയെടുത്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമങ്ങൾ നൽകുന്ന വാർത്തകളുടെ   അടിസ്ഥാനത്തിൽ മാത്രമല്ല  സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് . ഇങ്ങനെ നടപടിയെടുത്താൽ പൊലീസ് ആസ്ഥാനത്ത് ആരും  ഇല്ലാത്ത അവസ്ഥ വരുമെന്നും  സുപ്രീം കോടതി പറഞ്ഞു. ഈ മാസം 27 ാം തീയതിക്കകം വിഷയത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

ക്രമ സമാധന ചുമതല ഉണ്ടായിരുന്ന സംസ്ഥാന പോലീസ്  ഡിജിപി സ്ഥാനത്തുനിന്നു   മാറ്റിയതിനെതിരെ ടി.പി. സെൻകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി സർക്കാർ നടപടി ശരിവെക്കുകയായിരുന്നു . ഹൈക്കോടതി നിലപാടിനെ  ചോദ്യം ചെയ്തു കൊണ്ട് സെൻകുമാർ  സുപ്രീം കോടതിയിൽ നൽകിയ  ഹർജി പരിഗണിക്കുമ്പോഴാണ്  കോടതി ഈ വിധത്തിൽ പരാമർശങ്ങൾ നടത്തിയത്

ടി.പി. ചന്ദ്രശേഖരൻ വധം, അരിയിൽ ഷുക്കൂർവധം, കതിരൂർ മനോജ് വധം എന്നിവയുടെ അന്വേഷണത്തിനു  സത്യ സന്ധമായി മേൽനോട്ടം വഹിച്ചതിനാലാണ്  തനിക്കെതിരായി സിപിഎം തിരിയാൻ കാരണമെന്ന്  ഹർജിയിൽ സെൻകുമാർ ആരോപിച്ചിട്ടുണ്ട് ജസ്റ്റിസ് മദൻ മദൻ ബി. ലൊക്കൂർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സെൻകുമാർ ബിജെപി ചായ്‍വു കാട്ടുകയാണെന്ന രീതിയിൽ കഴിഞ്ഞ ദിവസം   മുഖ്യമന്ത്രി പിണറായി വിജയൻ‌ നിയമസഭയിൽ  പ്രസ്താവന നടത്തിയിരുന്നു. ഡിജിപി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല ടി.പി.സെൻകുമാറിന്റെ പ്രവർത്തനമെന്നായിരുന്നു അന്ന് പിണറായിയുടെ നിയമസഭയിൽ പറഞ്ഞത് . .  സർക്കാർ ഉദ്യോഗസ്ഥനായ ഒരാൾ  രാഷ്ട്രീയം കളിക്കുകയാണെന്നും സെൻകുമാർ പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി സൂചന ആഭിപ്രായപ്പെട്ടിരുന്നു