നടി ഭാവന വിവാഹിതയാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു

കൊച്ചി: നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കന്നട നിര്‍മാതാവും വ്യവസായിയുമായ നവീനാണ് വരന്‍.

മഞ്ജുവാര്യര്‍, രമ്യാനമ്പീശന്‍, സംയുക്താവര്‍മ്മ തുടങ്ങിയവരുണ്ടായിരുന്നു. നേരത്തെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഭാവനയുടെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

അസിസ്റ്റന്റ് ക്യാമറാമാനായിരുന്ന  ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് തൃശൂര്‍ സ്വദേശിയായ ഭാവന. കമലിന്റെ നമ്മളിലൂടെ സിനിമയിലെത്തിയ ഭാവന തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ സജീവസാനിധ്യമാണ്. പൃഥ്വിരാജിന്റെ ആദത്തില്‍ നായികയായി അഭിനയിക്കുകയാണ് താരം.  എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.