സദാചാര ഗുണ്ടായിസത്തിന് എതിരെ കൊച്ചിയിൽ പലവിധ സമരങ്ങൾ

കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു.വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധ സമരത്തിൽനിരവധിപ്പേർ പങ്കെടുത്തു.കെ.എസ്.യു വിൻ്റെ നേതൃത്വത്തിൽ  ചൂരല്‍ സമരം നടത്തിയപ്പോള്‍ ഇടതു സംഘടനകള്‍ മറൈന്‍ ഡ്രൈവില്‍ ‘സ്‌നേഹ ഇരിപ്പ്’ സമരം സംഘടിപ്പിച്ചു. വൈകിട്ട് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ഇവിടെ ചുംബനസമരവും നടത്തുമെന്ന് പറഞ്ഞിട്ടുണ്ട് .സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാരപോലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്‌നേഹ ഇരിപ്പ് സമരം നടത്തുന്നത്. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ ചൂരലുകളും ചൂലുകളുമായെത്തിയ  കെ.എസ്.യുക്കാര്‍   മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു. പോലീസ് സദാചാര പോലീസുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആക്ഷേപമാണ് ഇവർ ഉന്നയിച്ചത് .കിസ് ലൗ പ്രവര്‍ത്തകര്‍ വൈകുന്നേരം മറൈൻ ഡ്രൈവിൽ  ചുംബന സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം  നിയമസഭയിൽ ഏറെ ബഹളങ്ങള്‍ക്കും  വാക്പോരിനും കാരണമായി