ശ്രദ്ധേയമായി ഗാമയുടെ മെഡിക്കല്‍ ക്യാമ്പ്

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഗാമയുടെ പുതിയ കമ്മിറ്റി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും. ഈ വര്‍ഷത്തെ വിവിധ പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 25-ന് അറ്റ്‌ലാന്റ് ക്രിസ്റ്റ്യന്‍ അസംബ്ലി (ചെറിയാന്‍സ്) ഹാളില്‍ ഗാമ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായിരുന്നു. പ്രസിഡന്റ് ബിജു തുരുത്തുമാലിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. മാത്യു കണ്ടത്തില്‍ നിര്‍വഹിച്ചു. നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും ക്യാമ്പില്‍ പങ്കെടുത്തു. ഡോക്ടര്‍മാരായ സുബ്രഹ്മണ്യ ഭട്ട്, അന്ന അലക്‌സാണ്ടര്‍, യാസ്മിന്‍ കരീം, ലൂഡി ലൂക്കോസ്, ആമി ഇല്ലിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.