സുധീരന്റെ രാജി: ഞെട്ടല്‍ മാറാതെ നേതാക്കള്‍

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള വി.എം സുധീരന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തില്‍ ഞെട്ടി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍.
കാലങ്ങളായി സുധീരന്റെ രാജിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയ എ.ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പോലും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.

ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ രാജിവച്ചൊഴിയുന്നതെന്ന വിശദീകരണമാണ് സുധീരന്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നതും വസ്തുതയാണ്.
രാജിപ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിന് തൊട്ടുമുന്‍പാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തലയോട് പോലും സുധീരന്‍ ഫോണില്‍ വിവരമറിയിച്ചത്. ഈ സാഹചര്യത്തില്‍ രാജി പ്രഖ്യാപനം സുധീരന്റെ വ്യക്തിപരമായ തീരുമാനമാണെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കളും നല്‍കുന്നത്.