ബാങ്കുകൾ സേവനങ്ങൾക്കായി പോക്കറ്റ് കാലിയാക്കുന്ന കാലം-

ഇനി ആശ്വാസം പോസ്റ്റൽ അക്കൊണ്ടുകൾ  മാത്രം 

നോട്ട് നിരോധനനം കാഷ് ലെസ് ഇക്കോണമി എന്നക്കെ കേന്ദ്ര സർക്കാർ പറയുമ്പോൾ കീശ ചോരുന്നത് സാധാരണക്കാരൻ്റെതാണ് .എന്തിനും ഏതിനും ബാങ്കുകളെ ആശ്രയിക്കാതെ വഴിയില്ലാതെ ആയപ്പോൾ പണ്ട് വെറുതെ നൽകിയിരുന്ന സേവനങ്ങൾക്ക് വരെ ബാങ്കുകൾ പണം ഈടാക്കിത്തുടങ്ങി.ഇവിടെയാണ്

പോസ്റ്റൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പ്രസ്ക്തി .

പ്രധാന ബാങ്കുകളെല്ലാം എ റ്റി എം വഴിയുള്ള പണം പിൻ വലിക്കലിന് പരിധി നിശ്ചയിച്ചു .അതിനുമപ്പുറം പണം പിൻ വലിക്കുന്നവർക്ക് വൻ തുകയാണ് സർവ്വീസ് ചാർജ് ഇനത്തിൽ നൽകേണ്ടി വരുന്നത് .

പോസ്റ്റൽ ബാങ്ക് അ‌ക്കൗണ്ടിനു സർവീസ് ചാർജ് ഇല്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. മാത്രമല്ല പരിധിയില്ലാത്ത സൗജന്യ എടിഎം ഉപയോഗവും പോസ്റ്റൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ക്കൗണ്ട് തുറക്കാൻ വെറും 50 രൂപ മാത്രം മതി. പ്രധാന  ബാങ്കുകൾ അ‌ക്കൗണ്ടിൽ മിനിമം ബാലൻസ്   അ‌യ്യായിരം രൂപവരെ ആവശ്യപ്പെടുന്ന സമയത്താണ് ഇതെന്ന് ഒാർക്കണം .

പോസ്റ്റ് ഓഫീസ് ബാങ്ക് അ‌ക്കൗണ്ട് എടുക്കുമ്പോൾ വീസ/റുപേ/ഡെബിറ്റ് കാർഡുകളാണ് ലഭിക്കുന്നത്. മറ്റു ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്താവുന്ന എല്ലാ ഇടപാടുകളും ഈ കാർഡുകൾ ഉപയോഗിച്ചും സാധ്യമാണ്. മാത്രമല്ല പോസ്റ്റ് ഓഫീസ് എടിഎമ്മുകൾക്കു പുറമേ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും ഈ കാർഡുപയോഗിച്ചു പണം പിൻവലിക്കാനും സാധിക്കും.

പോസ്റ്റൽ അ‌ക്കൗണ്ടിൽ ചെക്ക്ബുക്ക് വേണമെങ്കിൽ 500 രൂപ അ‌ക്കൗണ്ടിൽ നിലനിർത്തേണ്ടിവരും. ചെക്ക്ബുക്ക് വേണ്ട എങ്കിൽ 50 രൂപ മിനിമം ബാലൻസായി അ‌ക്കൗണ്ടിൽ മതി. ഫോട്ടോയും ആധാർ രേഖയുമായി ചെന്നാൽ പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ടുകൾ ആരംഭിക്കാം. എന്നാൽ വലിയ തുകകളുള്ള ഇടപാടുകൾക്ക് പാൻകാർഡ് കൂടി വേണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്.  മാത്രമല്ല നിക്ഷേപങ്ങൾക്കു നാലു ശതമാനം പലിശയും പോസ്റ്റ് ഓഫീസ് ബാങ്ക് നൽകുന്നുണ്ട്. ഒരു പോസ്റ്റ് ഓഫീസിന്റെ കീഴിൽ തുടങ്ങിയ ബാങ്ക് അ‌ക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്കു മാറ്റാനും കഴിയുന്നതാണ്.