ഫൊക്കാനാ കേരളാകണ്‍വന്‍ഷന്‍: സാഹിത്യ സമ്മേളനത്തില്‍ ഡോ. എം.എന്‍.കാരശ്ശേരിയും, റഫീക് അഹമ്മദും മുഖ്യാതിഥികള്‍

ശ്രീകുമാർ ഉണ്ണിത്താൻ  

മലയാളി സാഹിത്യകാരന്‍മാരെ സാംസ്‌കാരികമായ ഔന്നത്യത്തോടെ ലോകമലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ആദ്യത്തെ പ്രവാസി സംഘടനയാണ് ഫൊക്കാനാ. സാഹിത്യകാരന്‍മാരേയും, ചലചിത്രപ്രവര്‍ത്തകരേയും എന്നും ആദരിക്കുവാന്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള ഫൊക്കാനാ മെയ്  27 ന് ആലപ്പുഴയിൽ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു.ഫൊക്കാന കേരളാകണ്‍വൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി കോർഡിനേറ്റ്  ചെയുന്നത് അമേരിക്കൻ മലയാളി എഴുത്തുകാരനായ അബ്‍ദുൾ പുന്നയൂർകുളമാണ്.

മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഇവിടെ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും  ഒപ്പം മലയാള മുഖ്യധാരാ സഹിത്യത്തിലെ പ്രശസ്തരും കേരളാസാഹിത്യ സമ്മേളനത്തിനെത്തുന്നു.

പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഡോ. എം.എൻ.കാരശ്ശേരിയുടെ  അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രശസ്ത ഗാന രാചയിതവും, കവിയും ആയ റഫീക് അഹമ്മദ് ഉൽഘാടനം നിർവഹിക്കും.

മുഖ്യ പ്രഭാഷകനായി കവി അലൻങ്കോട് കേരളാ  കൃഷ്ണൻ സംസാരിക്കും, കേരളത്തിന്റെ കഴിഞ്ഞ ആറുവത് വർഷക്കാലത്തെ  കാവ്യ ഗാനസംസ്കരങ്ങളെ കുറിച്ച് ആധുനിക കേരളത്തിന്റെ രൂപീകരണനത്തിൽ ആസംസ്‌കൃതി സൃഷിടിച്ച സാധിനതനത്തെ കുറിച്ചും സംസാരികും.  പ്രശസ്ത എഴുത്തുകാരയ   ശൂരനാട് രവി , കുര്യൻ പാമ്പാടി, ഹക്കിം വെളിയം , അശോകൻ നാലപ്പാട്, അന്ത്രപ്പള്ളി (തെമ്മണംകോഡ് തിയറ്റർ വില്ലേജ് )നാരായണൻ  തുടങ്ങിയവർ  മുഖ്യ അതിഥികൾ ആയിരിക്കും. സരിത നാലപ്പാട് രചിച്ച , മാഹാകവി നാലപ്പാട് (ഋഷി കവി ) നാരായണ മേനോന്‍െറ ലഘ ചിത്ര പ്രദർശനവും ഉണ്ടായിരിക്കും.

ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും ,മറ്റുജീവകാരുണ്യ മേഖലയിലും ഫൊക്കാനയുടെ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന  നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടക്കും .മന്ത്രിമാർ , എം എൽ എ മാർ   തുടങ്ങി രാഷ്ട്രീയ നേതാക്കൾ ,ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ,സാഹിത്യരംഗത്തെ പ്രഗത്ഭർ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറർ ഷാജി വർഗീസ് ,എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ട്രസ്റ്റി ബോർഡ് ചെയര്മാൻ  ജോർജി വർഗീസ് ,ഫൗണ്ടേഷൻ ചെയര്മാൻ  പോൾ കറുകപ്പിള്ളിൽ ,വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട്, കൺവൻഷൻ   ചെയർമാൻ  മാധവൻ നായർ   ,മറ്റു എക്സികുട്ടീവ് അംഗംങ്ങൾ എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു.