ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു; പാകിസ്താനെതിരെ കളിക്കും

ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി താരം എസ്.ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെസ്റ്റിവലിലാണ് ശ്രീശാന്ത് കളത്തിലിറങ്ങുന്നത്. ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ഇര്‍ഫാന്‍ ഈഗിള്‍സിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുക. പാക് താരം മിസ്ബാഹുല്‍ ഹഖ് നയിക്കുന്ന മിസ്ബാഹ് ഫാല്‍ക്കണ്‍ ആണ് ഈഗിള്‍സിന്റെ എതിരാളി.

തിലകരത്‌ന ദില്‍ഷന്‍, മുഹമ്മദ് അഷ്‌റഫുള്‍, മാര്‍ലോണ്‍ സാമുവല്‍സ് തുടങ്ങിയവരാണ് ഇര്‍ഫാന്റെ ടീമിലെ മറ്റു പ്രധാന താരങ്ങള്‍. മിസ്ബാഹിന്റെ ടീമില്‍ ഷാഹിദ് അഫ്രീദി, സുഹൈല്‍ തന്‍വീര്‍, റാണാ നവീദ്, അബ്ദു റസാഖ് തുടങ്ങിയ പാക് താരങ്ങള്‍ അണിനിരക്കും.