ബി.ജെ.പി മാപ്പ് പറയണം; വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസ് എടുക്കും – മുഖ്യമന്ത്രി

കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ നീക്കം ജനാധിപത്യത്തിന് വിരുദ്ധമാണെന്നും കേരളത്തില്‍ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പിണറായി നിയമസഭയില്‍.  അഫ്‌സ്പ (പ്രത്യേക സൈനികാവകാശ നിയമം) യുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കണ്ണൂരില്‍ സമാധാന ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമനത്തിനു മുന്നില്‍ കൊണ്ടുവരും. ഗവര്‍ണര്‍ ചെയ്തതത് ഭരണഘടനനാപരമായ ബാധത്യയാണ്.  അതിന്റെ പേരില്‍ ബിജെപി ഗവര്‍ണര്‍ക്കെതിരെ തിരിയുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള ആരോപണത്തില്‍ ബിജെപി മാപ്പു പറയണം. ഗവര്‍ണറുടെ പ്രവൃത്തികള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയിലാകണമെന്ന ബിജെപിയുടെ നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തില്‍ കേന്ദ്ര ഇടപെടലിന് വഴിയൊരുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഫ്‌സ്പ  പോലൊരു നിയമത്തിന്റെ ആവശ്യം കേരളത്തിലില്ല. ജനാധിപത്യവിരുദ്ധമായ നിയമമാണത്. മണിപ്പൂരിലും മറ്റും ആ നിയമം നടപ്പിലാക്കിയതു മൂലമുണ്ടായ ദുരിതങ്ങള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കണം. ആ വീഡിയോ നിയമവിരുദ്ധമാണ്. കുമ്മനത്തിനെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പയ്യന്നൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കൊലപാതകങ്ങള്‍ തടയാന്‍ കര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

സര്‍ക്കാരിലുള്ള പൂര്‍ണ അവിശ്വാസം രേഖപ്പെടുത്തുന്നതാണ് ഗവര്‍ണര്‍ണറുടെ നിലപാട്. എന്നാല്‍ ഗവര്‍ണറോടുള്ള ബിെജപി നേതാക്കളുടെ പരാമര്‍ശം ഖേദകരമാണെന്നും ബിജെപി മാപ്പു പറയണമെന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെസി ജോസഫ് എംഎല്‍എ പറഞ്ഞു.