കണ്ണൂര്‍ സംഘര്‍ഷം; സംസ്ഥാനത്തിന് കഴിയില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് രാജീവ് പ്രതാപ് റൂഡി

കണ്ണൂര്‍: രാമന്തളിയില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. കണ്ണൂരിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട് ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെതാണ്. സംസ്ഥാന സര്‍ക്കാരിന് അതിന് കഴിയില്ലെങ്കില്‍  കേന്ദ്രം ഇടപെടുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ സിബിഐ അനേഷണം വേണമെന്ന് ബിജുവിന്റെ കുടുംബം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയോട് ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കുടുംബം മന്ത്രിയെ അറിയിച്ചു. ഇന്ന് രാവിലെയാണ് മന്ത്രി ബിജുവിന്റെ വീട് സന്ദര്‍ശിച്ചത്

[fbvideo link=”https://www.facebook.com/kummanam.rajasekharan/videos/1168190926624026/” width=”500″ height=”400″ onlyvideo=”1″]

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ബിജുവിന്റെ വീട് സന്ദര്‍ശിക്കാനുള്ള കേന്ദ്രമന്ത്രിയുടെ തീരുമാനം. സന്ദര്‍ശനശേഷം ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ മാര്‍ക്‌സിസ്റ്റ് ആക്രമണം ദേശീയതലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാക്കാനാണ് ബിജെപിയുടെതീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ദാസ്, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാമന്തളി മണ്ഡല്‍ കാര്യവാഹക് ആയിരുന്ന ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്. ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്  കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ധന്‍രാജിന്റെ കൊലപാതകമാണ് ബിജുവിന്റെ കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ധന്‍രാജ് കൊലക്കേസിലെ 12ആം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു