ഫ്രാൻസിസ് മാർപ്പാപ്പ അടുത്തവര്‍ഷം ഇന്ത്യയിലെത്തുന്നു; കേരളത്തിലും വന്നേക്കും

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ ഭരണാധികാരിയുമായ ഫ്രാൻസിസ് മാർപ്പാപ്പ അടുത്തവര്‍ഷം ഇന്ത്യ സന്ദർശിക്കാനെത്തുന്നു. കേരളത്തിലും എത്താനിടയുണ്ട്.
മാർപ്പാപ്പയുടെ സന്ദർശനം സംബന്ധിച്ച വാർത്തയുടെ സ്ഥിരീകരണം ബി ജെ പി യുടെ മുഖ പത്രമായ ജന്മ ഭുമി യാണ് പുറത്തുവിട്ടത്. കത്തോലിക്ക മെത്രാൻ സമിതി പോപ്പിന്റെ സന്ദർശനം സംബന്ധിച്ച പരിപാടികൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞു. മാർപ്പാപ്പയും തന്റെ ഇന്ത്യാ സന്ദർശനം സംബന്ധി ച്ച വാർത്തകൾക്ക് സ്ഥിരീക രണം നൽകിയതായി ജന്മ ഭുമി പത്രാധിപർ പേരു വെച്ചെഴുതിയ വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും അദ്ദേഹം സന്ദർശിക്കുമെന്ന കാര്യം രണ്ട് മാധ്യമങ്ങളോട് മാർപ്പാപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് മുമ്പ് 1986ലും 1999 ലും ജോൺ പോൾ രണ്ടാമൻ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 1986 ൽ രാജീവ് ഗാന്ധിയും 1999ൽ വാജ്പെയ് പ്രധാന മന്ത്രിമാരായിരുന്ന കാലത്താ ണ് ജോൺ പോൾ രണ്ടാമൻ ഭാരത സന്ദർശനം നടത്തിയത്. പോൾ ആറാമൻ മാർപ്പാപ്പയാണ് ഇന്ത്യയിൽ ആദ്യമായെത്തിയ പോപ്പ് . 1964 ഡിസംബർ രണ്ടു മുതൽ അഞ്ചു വരെയായിരുന്നു പോൾ ആറാമന്റെ സന്ദർശനം.