ജനനേന്ദ്രിയം മുറിക്കുന്നതിന് പകരം പെൺകുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു: തരൂർ

തിരുവനന്തപുരം: ലൈംഗികാതിക്രമം തടയാൻ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയുടെ നടപടിയെ വിമർശിച്ച് തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗമായ ശശി തരൂർ രംഗത്ത്. നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് തരൂർ ഒരു ചാനലിനോട് പറഞ്ഞു.

‘എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമുക്ക് വേണ്ടത്. ഓരോ മനുഷ്യരും കൈയിൽ കത്തിയുമായി ഇറങ്ങുന്നത് ശരിയാണോ’ – തരൂർ ചോദിച്ചു.

തിരുവനന്തപുരം കണ്ണമ്മൂലയിലാണ് നിയമവിദ്യാർത്ഥിനിയായ പെൺകുട്ടി സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചത്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഇത്. ഗുരുതരമായി പരിക്കേറ്റ സ്വാമി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.