ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഫൊക്കാനാ കൂടുതൽ ജനകീയമാകുന്നു; ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ
ഫൊക്കാനാ കൂടുതൽ ജനകീയമാകുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ ഒൻപതാമത് കേരളം കൺ വൻഷൻ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫൊക്കാന ഒരു പ്രവാസി സംഘടനാ എന്ന നിലയിൽ ശ്രദ്ധേയമാകുന്നത് ചാരിറ്റി പ്രവർത്തനത്തിലൂടെയാണ് .കേരളാ കൺവൻഷനു മുൻപ് തന്നെ ചാരിറ്റിയായി പ്രഖ്യാപിച്ച വീട് നിർമ്മിച്ച് നൽകിയത് വാഗ്ദാനം മാത്രമല്ല അത് പ്രവർത്തിച്ചു കാട്ടുക എന്ന ലക്‌ഷ്യം കോടി ഫൊക്കാനയ്ക്കു ഉള്ളത് കൊണ്ടാണ്.ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരാവുമാണ് എല്ലാ പിന്തുണയും ഫൊക്കാന നേതൃത്വത്തെ അറിയിക്കുന്നു.
ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ പെൻസൽവെനിയ മുൻ സ്പീക്കർ ജോണ് പേർസൽ, അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ, പി.പ്രസാദ്, ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, കേരളാ കൺ വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, എക്സിക്കുട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, വൈസ് പ്രസിഡണ്ട് ജോസ് കാനാട്ട്, നാഷണൽ കൺവൻഷൻ ചെയർമാൻ മാധവൻ.ബി നായർ, ശ്രീകുമാർ ഉണ്ണിത്താൻ, ജോർജ് ഓലിക്കൽ, ടി എസ് ചാക്കോ, അലക്‌സ് തോമസ്, മാത്യു കൊക്കുറ, മോഡി ജേക്കബ്,സുധാ കർത്ത, ഡോ.മാത്യു വർഗീസ്, അബ്രഹാം കളത്തിൽ, ജോർജ് മാമൻ കൊണ്ടുർ എന്നിവർ പ്രസംഗിച്ചു.രാവിലെ ഒൻപതു മണിക്ക് ലേക്ക് പാലസ് റിസോർട്ടിൽ എത്തിയ വിശിഷ്യാ അതിഥികളെ പഞ്ചവാദ്യത്തിന്റെയും ,താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു സമ്മേളന നഗറിലേക്ക് ആനയിച്ചു.

IMG_9123 IMG_9125 IMG_9130 IMG_9131 IMG_9133 IMG_9138 IMG_9139 IMG_9141 IMG_9143 kerla2