റെജി ചെറിയാൻ ഫോമാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഫ്ലോറിഡ:ഫ്ലോറിഡയിലെ സാമൂഹ്യപ്രവർത്തകൻ ആയ റെജി ചെറിയാൻ ഫോമയുടെ 2018 – 20 കാലയളവിലെ ട്രഷറർ സ്ഥാനാർത്ഥിയായി സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നും റജി ചെറിയാൻ മത്സരിക്കുന്നതായി പ്രഖ്യാപിച്ചു.ഫോമയുടെ നേതാക്കളുടെ പിന്തുണയോടുകൂടിയാണ് റെജി ചെറിയാൻ മത്സര രംഗത്തേക്ക് വരുന്നത്. ഫോമയ്‌ക്കു അമേരിക്കൻമലയാളികൾക്കിടയിൽ ഒരു നിലയും വിലയുമുണ്ട്. അത് സംഘടനയുടെ മുൻകാല പ്രവർത്തകർ ചോരയും നീരും നൽകി വളർത്തി എടുത്ത സംഘടനയാണ് അതുകൊണ്ടു ഫോമാ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടന ആയി മാറുന്നുവന്നു അദ്ദേഹം പറഞ്ഞു.
അംഗ സംഘടനകളുടെ ബലമാണ് ഫോമയുടെ വിജയത്തിനാധാരം കൂടുതൽ അംഗ സംഘടനകൾ ഫോമയിലേക്കു വരണം അതിനായി പ്രവർത്തനങ്ങൾ വിപുല പെടുത്തണം.

ഫോമയുടെ 2018-20 കാലയളവിലെ ട്രഷറർ ആയി തന്റെ വിജയം അംഗങ്ങളുടെ മനസോടുകൂടി താൻ ഉറപ്പിക്കുകയാണെന്നും റെജി ചെറിയാൻ പറഞ്ഞു. റീജിയനുകൾ ശക്തി ആക്കുവാൻ ആണ് തന്റെ ആദ്യ ശ്രമം എങ്കിൽ മാത്രമേ സംഘടനാ ശക്തിയാവുകയുള്ളു അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുരുകയാണ് തന്റെ ലക്ഷ്യം. മലയാളി കുടുംബങ്ങളെ ഫോമയിലേക്കു കൊണ്ടുവരുവാൻ വേണ്ട പദ്ധതികൾ ഫോമാ നേതാക്കളുമായി ചേർന്നു ആലോചിച്ചു നടപ്പാക്കാകും. യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോമാ ട്രഷറർ ആയി ഫോമയിൽ എത്തിയാൽ ലോക്കൽ അസോസിയേഷനുമായി യോജിച്ചു പ്രവർത്തിക്കുക മാത്രമല്ല ഫോമയ്‌ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും, റീജിയനുകളിൽ യുവജനതയെ ഫോമയുടെ മുഖ്യ ധാരയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും, എല്ലാ അസ്സോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും .
നിരവധി കർമ്മ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുവാൻ ട്രഷറർ ആയി തന്നെ പിന്തുണയ്ക്കണമെന്നും വിജയിപ്പിക്കണമെന്നും റെജി ചെറിയാൻ അഭ്യർത്ഥിച്ചു.

അറ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ “അമ്മ” യുടെ സ്ഥാപകരിൽ ഒരാളായ റജി ചെറിയാൻഫോമയുടെ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ 25 വർഷത്തെ സംഘടനാപാരമ്പര്യമാണ് റജിചെറിയാന്റെ കൈമുതൽ.1990 കാലഘട്ടത്തിൽ അമേരിക്കയിൽ എത്തി പിന്നീട് വെസ്ററ് ചെസ്റ്റർ മലയാളി അസോസിയേഷൻ കമ്മറ്റി മെമ്പർ ആയി. 2002 ൽ അറ്റലാന്റയിൽ വന്ന് കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ മെമ്പർ, ഗാമാ അസ്സോസ്സിയേഷൻ മെമ്പർ, 2005 ഇൽ ഗാമയുടെ വൈസ് പ്രസിഡന്റ്, 2008 ൽ ഗാമയുടെ പ്രസിഡന്റ്. 2010 ൽ ഗാമയിൽ നിന്നു പടിയിറക്കം. അങ്ങനെ ഇരുപത്തി എട്ടു പേരുമായി “അറ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ -അമ്മ” യ്ക്കു തുടക്കം. ചിട്ടയായ പ്രവർത്തനം 1993 മുതൽ ഫൊക്കാനയിൽ പ്രവർത്തിച്ചു സജീവമായി നിൽക്കുന്ന സമയത്താണ് ഫൊക്കാനയിൽ പിളർപ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും അപ്പോൾ ഫോമയിലേക്കു മാറി.