ഐശ്വര്യറായി മണിരത്‌നം ചിത്രത്തില്‍

ഐശ്വര്യറായ് ബച്ചന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇത് നാലാംതവണയാണ് 43കാരിയായ സുന്ദരി മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുമ്പ് ഇരുവര്‍, ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലായിരുന്നു ഐശ്വര്യറായ് മണിരത്‌നത്തിന്റെ നായിക സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണതയേകിയത്.

ഹിന്ദിയിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ് എന്നാണറിയുന്നത്. ചിത്രത്തെപ്പറ്റി ഇരുവരും ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞതായും ഐശ്വര്യ സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാവണ്‍ പൊളിഞ്ഞു പോയതിന്റെ ക്ഷീണം ഈ സിനിമയിലൂടെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് മണിരത്‌നവും ഐശ്വര്യയുമെന്ന് അറിയുന്നു.

2010ല്‍ ഐശ്വര്യ റായി അടക്കമുള്ള ബോളിവുഡ് താരങ്ങളേയും തമിഴകത്തെ താരങ്ങളേയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം ഒരുക്കിയ രാവണ്‍ ചിത്രം വന്‍ പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍, ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വന്നു.

ഹിറ്റ്‌മേക്കറായ മണിരത്‌നത്തിന്റെ സിനിമാ കരിയറില്‍ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടികളിലൊന്നും ഈ സിനിമയുടെ പരാജയമായിരുന്നു. ഐശ്വര്യയെ കൂടാതെ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍, തമിഴ് നടന്‍ വിക്രം തുടങ്ങിയവരായിരുന്നു രാവണിലെ മറ്റു താരങ്ങള്‍. സിനിമയുടെ പരാജയത്തിന്‌സംവിധായകന്‍ മാത്രമല്ല,? താരങ്ങളും പഴി കേട്ടിരുന്നു.

ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സൂചന ഐശ്വര്യയും നല്‍കി. ‘വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു മാസങ്ങളായി ഞാന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. കാരണം എനിക്ക് ആ സമയങ്ങളില്‍ എന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് എന്റെ അമ്മയോടൊപ്പം. എന്നാല്‍ ഇപ്പോള്‍ തിരിച്ചു വരവിനുള്ള സമയമായിരിക്കുന്നു’ – ഐശ്വര്യ പറഞ്ഞ