മുതിര്‍ന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്ഫറന്‌സിനെ ഭാഗമായി മുതിര്‍ന്നവര്‍ക്കായി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ വച്ച് നടത്തപെടുന്ന പരിപാടികള്‍ തയ്യാറായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫാമിലി കോണ്‍ഫ്രന്‍സിനോടനുമ്പന്ധിച്ച് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് ഫാമിലി കോണ്‍ഫറന്‍സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിക്കും. കേരള കത്തോലിക്കാ സഭയിലെ, സഭയുടെ ശബദം എന്നറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരുവും വാഗ്മിയുമൊക്കെയായ സുപ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതന്‍ ഫാ. ഡോ. ജോസഫ് പാംപ്ലാനി, പ്രസംഗവേദികളെ നര്‍മ്മത്തില്‍ ചാലിച്ച ചിന്താശലകങ്ങള്‍ കൊണ്ട് കുടുംബ നവീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ, സാമൂഹ്യ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഫാ. ജോസഫ് പുത്തെന്‍പുരയില്‍ (കപ്പൂച്ചിന്‍) എന്നിവര്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ ദിനമായ ജൂണ്‍ 30 വെള്ളിയാഴ്ച്ചയെ അനുഗ്രഹീതമാക്കും. വൈകുന്നേരം മുതിര്‍ന്നവരും യുവതീയുവാക്കളും ഒന്നുചേര്‍ന്ന് അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

രണ്ടാം ദിനമായ ശനിയാഴ്ച ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വി. കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ജോസഫ് പാംബ്‌ളാനി, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഫാമിലി അപോസ്റ്റലേറ്റ് സെക്രട്ടറി തോമസ് പുളിക്കല്‍, ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്‍ അംഗം ഡോ. അജിമോള്‍ പുത്തെന്‍പുരയില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വിവിധ ഇടവകളെയും മിഷനുകളെയും ഭക്ത സംഘടനകളെയും കോര്‍ത്തിണക്കി കൊണ്ട് നടത്തപെടുന്ന കലാ പരിപാടികള്‍ ശനിയാഴ്ചയുടെ സായാഹ്നത്തെ വര്‍ണ്ണശബളമാക്കും .

മൂന്നാം ദിനമായ ഞായറാഴ്ചത്തെ വി. കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് മാര്‍. ജോസഫ് പണ്ടാരശ്ശേരിലാണ്. ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെ , കൈറോസ് മിനിസ്ട്രിയിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധനായ വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരവും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഋരരഹലശെമേെശരമഹ കറലിേേശ്യ ീള ഗിമിമ്യമ ഇീാാൗിശ്യേ എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ ജോസഫ് പണ്ടാരശ്ശേരിലും എൗൗേൃല ീള വേല ഗിമിമ്യമ ഞലഴശീി എന്ന വിഷയത്തെ ആസ്പദമാക്കി മോണ്‍: തോമസ് മുളവനാലും ഫാ. എബ്രഹാം മുത്തോലത്തും ക്ലാസ്സുകള്‍ നയിക്കും. തുടര്‍ന്ന് കൈറോസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപെടുന്ന ഇവൃശേെ ണശി ചശഴവ േഎന്ന ങൗശെരമഹ ണീൃവെശു ഛൃരവലേെൃമ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

“FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES” അഥവാ “വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക” എന്ന ആപ്തവാക്യത്തോടെയാണ് മൂന്നു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് നടത്തപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസിലും യുവജനങ്ങള്‍ക്കുവേണ്ടി ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തിലുമായാണ് പരിപാടികള്‍ നടത്തപ്പെടുക. കത്തോലിക്കാ വിശ്വാസവും ക്‌നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാര്‍ത്ഥ അര്‍ത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്‌നാനായ കുടുംബങ്ങളില്‍ പരിപോക്ഷിക്കുവാനുമുള്ള ഊര്‍ജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത് എന്ന് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്ന ഫാമിലി കോണ്‍ഫ്രന്‍സ് ചെയര്‍മാനും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

Newsimg1_48300096