തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. മുന്‍ വര്‍ഷത്തേക്കാള്‍ 11.34 കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. മൊത്തം 87.33 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം വിറ്റത് 76.13 കോടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18.22 ശതമാനത്തിന്റെ വര്‍ധനവാണിത്.
ക്രിസ്മസ് തലേന്ന് മാത്രം 7.67 കോടിയുടെ ആധിക വില്പനയാണ് ഉണ്ടായത്. കൂടുതല്‍ വില്‍പ്പന നടന്നത് തിരുവല്ലയിലെ വളഞ്ഞവട്ടത്തിലാണ്. 56.03 കോടി രൂപയുടെ മദ്യമാണ് വിറ്റത്.