കീഴ്വായ്പൂര്: മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികന് നെയ്തേലില്‍ റവ. ജോയി എന്‍. ജോര്‍ജ് (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ ലീലാമ്മ (റിട്ട. പ്രിന്‍സിപ്പല്‍, കീഴ് വായ്പൂര് വിഎച്ച്എസ്ഇ) കിഴക്കന്മുത്തൂര് തയ്യില്പറന്പില് കുടുംബാംഗം.
മക്കള്‍: ശാന്തി, സൗമ്യ. മരുമകന്: ജോവിന് (റിയ ട്രാവല്‍സ്, തിരുവല്ല) പാറത്തുണ്ടില്‍ കോന്നി. പരേതന് കുമളി, അണക്കര, വണ്ടന്മേട്, കല്ലാര്‍, പുന്നവേലി, കങ്ങഴ, ചിറ്റാര്‍, വയ്യാറ്റുപുഴ, കൂത്താട്ടുകുളം, വടശേരിക്കര, മല്ലപ്പള്ളി, സെഹിയോന്‍, ശാന്തിപുരം, അയിരൂര്‍, പുതുശേരിമല, എഴുമറ്റൂര്‍, പരയ്ക്കത്താനം, നാരകത്താനി എന്നീ ഇടവകകളിലും സുവിശേഷ പ്രസംഗ സംഘം സഞ്ചാര സെക്രട്ടറി, സഭാ കൗണ്‍സില്‍ അംഗം, മല്ലപ്പള്ളി ആശ്രയ സൂപ്രണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.