കൊച്ചി: പ്രമുഖ മലയാളം സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ച സംഭവത്തില്‍ മുന്കാമുകന്മാര്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. രണ്ട് മാസം കഴിഞ്ഞ് താരത്തിന്റെ വിവാഹമാണ്. അതുകൊണ്ടാണ് ആ വഴിക്കും പൊലീസ് അന്വേഷണം നടത്തുന്നത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയെ ദീര്‍ഘകാലം ഡ്രൈവറായി കൊണ്ട് നടന്നതും സംശയം ജനിപ്പിക്കുന്നു. സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും താരവും തമ്മില്‍ എന്തോ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഇയാളെ പറഞ്ഞ് വിട്ടിരുന്നു. അതിലുള്ള വൈരാഗ്യമാണോ ഇതിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.
തൃശൂരാണ് നടിയുടെ വീട്. തൃശൂരിലെ ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി പ്രൊഡക്ഷന്‍ വണ്ടിയില്‍ ഭാവന എറണാകുളത്തേക്ക് തിരിച്ചതെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രൊഡക്ഷന്‍ വാഹനത്തില്‍ നടിയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഇതിലെല്ലാം ഏറെ ദുരൂഹതയുണ്ട്. അതേസമയം മറ്റൊരു സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരം കൊച്ചിയിലേക്ക് തിരിച്ചതെന്നും അറിയുന്നു. അതുകൊണ്ടാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ നടന്‍െറ വീട്ടില്‍ താരം അഭയംപ്രാപിച്ചത്. സുരക്ഷയ്ക്കും ആളുകളുടെ ശല്യം ഒഴിവാക്കുന്നതിനുമാണ് താരം ഗുണ്ടയായ ഡ്രൈവറെ ജോലിക്ക് വച്ചതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. ഷൂട്ടിംഗ് സ്ഥലത്തും ഹോട്ടലിലും യാത്രകളിലും പലവിധ ശല്യങ്ങള് ഉണ്ടാകാറുണ്ട്. ഗുണ്ടകളുണ്ടെങ്കില്‍ പലരും അടുക്കില്ലെന്നത് സത്യമാണ്.