സെൻ കുമാറിന് ഡി.ജി.പി സ്ഥാനത്ത് ഇരിക്കുവാനുള്ള യോഗ്യതയില്ലെന്ന് മുഖ്യമന്ത്രി.

ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും  മാറ്റിയത് യോഗ്യത ഇല്ലാത്തതിനാലാണെന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ കേസുമായി ബന്ധപ്പെട്ടല്ല സ്ഥാന ചലനമെന്നും  മുഖ്യമന്ത്രി  നിയമ സഭയിൽ പറഞ്ഞു സെന്‍കുമാറിന്റെ ഇപ്പോഴത്തെ പ്രവർത്തികൾ സർക്കാർ തീരുമാനം  ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സെന്‍കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയതിനുളള കാരണമായി
  ജിഷ കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല  എന്നതായിരുന്നു പിണറായി സര്‍ക്കാര്‍ ഇതുവരെ  വാദിച്ചിരുന്നത് . ഇത് തിരുത്തുന്ന നിലപാടാണ് ഇപ്പോള്‍  മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് .
ഡി.ജി.പി സ്ഥാനത്ത് നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നും നടപടി സി.പി.എമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കൊണ്ട് സുപ്രീകോടതിയെയും സെന്‍കുമാര്‍ സമീപിച്ചിരുന്നു
ഹർജി പരിഗണിച്ച  സുപ്രീംകോടതി സര്‍ക്കാരിനെതിരെ  കഴിഞ്ഞദിവസം രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെ ന്യായീകരിച്ച് കൊണ്ട് മുഖ്യമന്ത്രി രംഗത്ത് വന്നത് .