ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശം ;കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും അതിന്മേൽ ഒരു സർക്കാരിനും ഇടപെടാൻ അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി . കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേകശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്ര തീരുമാനം നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തത്. നാലാഴ്ചക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്. ഇക്കഴിഞ്ഞ 23നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്.