ഡി.വൈ.എസ്.പിയുടെ വീട്ടില്‍ യുവാവ് തീകൊളുത്തി മരിച്ച നിലയില്‍

ആറ്റിങ്ങല്‍: ഡി.വൈ.എസ്.പി യുടെ വീട്ടുപറമ്പില്‍ യുവാവ് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുള്‍ഫിക്കറിന്റെ ആറ്റിങ്ങല്‍ വലിയക്കുന്നിനു സമീപത്തെ വീട്ടുപറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
മരിച്ച ആള്‍ വീട്ടു ജോലിക്കാരിയുടെ അകന്ന ബന്ധു കടയ്ക്കാവൂര്‍ സ്വദേശി രാജന്‍ ആണ് പറയപ്പെടുന്നു ഡി വൈ എസ് പി ജോലി സംബന്ധം ആയി നെറ്റാറ്റിന്‍കരയിലും. ഭാര്യയും മക്കളും സ്‌കൂളിലും ആണ്. മരണകാരണം ആത്മഹത്യയെന്നു സൂചന എന്ന് പോലീസ്. ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിനാണ് അനേഷണ ചുമതല