നോട്ട് പിൻവലിക്കൽ: മുടി വെട്ടാൻ പണമില്ലാതെ അലയുന്ന മലയാളി പഞ്ചനക്ഷത്ര ഹോട്ടലുടമ

കൊച്ചി .. ആഗോള വിനോദ സഞ്ചാര മേഖലയിലെ അറിയപ്പെടുന്ന വ്യവസായിയും നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഉടമയുമായ ജോസ് ഡൊമനിക്ക് ചില്ലറ ക്ഷാമം മൂലം തനിക്ക് മുടി വെട്ടാനാവുന്നില്ലെന്ന് വിലപിക്കുന്നു. ഇപ്പോൾ ഡൽഹിയിൽ ഔദ്യോഗിക ആവശ്യത്തിന് പോയിരിക്കുന്ന കൊച്ചിയിലെ കാസിനോ ഹോട്ടൽ ഗ്രൂപ്പ് ഉടമയായ ജോസ് ഡൊമനിക്ക് നോട്ട് പിൻവലിക്കലിന്റെ ദുരിതത്തെക്കുറിച്ച് ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്.
മുടി വെട്ടാൻ 300 രൂപ വേണം. ബാർബർ ഷോപ്പുകളിൽ ഡെബിറ്റ് കാർ ഡോ, ക്രെഡിറ്റ് കാർഡൊ സ്വീകരിക്കുന്നില്ലല്ലോ – ഡൽഹിയിലെ എടിഎമ്മുകൾക്കു മുന്നിൽ അടുക്കാനാവുന്നില്ല. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗൊ വിമാനത്തിൽ യാത്ര ചെയ്യുന്ന നിടയിൽ വാങ്ങിക്കഴിച്ച ചിക്കൻ സാൻഡ് വിച്ചിന്റെ വിലയായ 400 രൂപ കൊടുക്കാനില്ലാതെ ഒടുവിൽ ഭാര്യയുടെ ഹാൻഡ് ബാഗ് പരതി അല്ലറ ചില്ലറകൾ മൊത്തം സംഘടിപ്പിച്ച് 300 രൂപ ഫ്ളൈറ്റ് അസിസ്റ്റന്റിന് കൊടുത്ത് ബാക്കി 100 രൂപ ആ യുവതി ഒഴിവാക്കി തന്ന കഥയും ജോസ് ഫെയ്സ് ബുക്കിൽ വളരെ നർമ്മം കലർത്തി എഴുതിയിട്ടുണ്ട്.
മുടി വെട്ടാൻ 300 രൂപ ചില്ലറ എങ്ങനെ സംഘടിപ്പിക്കാമെന്ന തീരാ വ്യഥയിലാണ് ഈ കോടീശ്വരൻ – നോട്ട് മാറ്റം പാവപ്പെട്ടവനെയും പണക്കാരനെയും ഒന്ന് പോലെ പിടികൂടിയതിന്റെ നേർക്കാഴ്ചയാണ്ജോസ് ഡൊമനിക്കിന്റെ എഫ് ബി പോസ്റ്റിലുള്ളത്.
കൊച്ചി, കുമരകം, മാരാരിക്കുളം, ചിറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി ഹോട്ടലുകളും റിസോർട്ടുകളും കാസിനോ ഗ്രൂപ്പിനുണ്ട്.