രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്റ്‌മെന്റ്‌സിന്റെ ആദ്യമലയാള ചിത്രമായ ആദം ജോണിൽ പൃഥ്വിരാജ് നായകനാകുന്നു.

തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്ന പ്ലാന്ററുടെ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത് .സ്കോട്ട്ലൻഡിൽ ഷൂട്ടിങ് പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും .ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികമാര്‍.

ജൈവ കൃഷിക്കാരനായജോണ്‍ എമ്മി എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. ഇരുവരും പ്രണയത്തിലായി വിവാഹശേഷം ഹണിമൂണിനായി സ്‌കോട്‌ലന്‍ഡിലേക്ക് യാത്ര പുറപ്പെടുന്നു. ഈ യാത്രയ്ക്കിടയില്‍ ആദമിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങൾ, അതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നരേന്‍, മണിയന്‍പിള്ള രാജു,രാഹുല്‍ മാധവ്, സിദ്ധാര്‍ഥ് ശിവ, ജെയ്‌സ്, ലെന, ജയമേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.