വൃദ്ധ മാതാവിനെ തെരുവിൽ ഉപേക്ഷിക്കാനുള്ള മക്കളുടെ ശ്രമം നാട്ടുകാർ തടഞ്ഞു

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറംമൂട്ടിൽ നടന്ന ഈ ക്രൂരത കാണാതെ പോവരുത് – 85 വയസായ മാതാവിനെ മക്കൾ തെരുവിൽ ഉപേക്ഷിച്ച് കടന്നു കളയാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. വാമനപുരം ആനച്ചൽ കുന്നുവിള വീട്ടിൽ ഹവ്വ ഉമ്മയെ യാ ണ് മക്കൾ ഉപേക്ഷിച്ചത്. ഇവർക്ക് മൂന്ന് പെൺമക്കളാണുള്ളത്. കല്ലമ്പലത്തുള്ള മകളോടൊപ്പമുള്ള മകളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവരെ ആനച്ചലിലുള്ള പൊട്ടിപ്പൊളിഞ്ഞ കുടുംബ വീട്ടിൽ ഉപേക്ഷിച്ച ശേഷം മകൾ കടന്നു കളഞ്ഞു. അവശത മൂലം നടക്കാൻ പോലും കഴിയാത്ത ഈ മാതാവ് അയൽവാസിയുടെ വീട്ടിൽ അഭയം തേടി. അയൽവാസികൾ ആനച്ചൽ ജമാ അത്ത് കമ്മറ്റിയെ വിവരം അറിയിച്ചു.
വിവരം മക്കളെ അറിയിച്ചെങ്കിലും ആരും എത്താത്തിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മൂത്ത മകളെത്തി ഉമ്മയെക്കുട്ടിക്കൊണ്ടുപോയി. പ്രായമായ മാതാപിതാക്കളെ തെരുവിലും ആരാധാനാല യങ്ങളുടെ പരിസരത്തും നടതള്ളുന്നത് സംസ്ഥാനത്ത് പതിവായിക്കഴിഞ്ഞിരിക്കയാണ്. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് – തിരുവനന്തപുരം ബീമാപ്പള്ളി പ്പരിസരങ്ങളിലും പ്രായമായ വരെ ഉപേക്ഷിച്ച് കടന്നു ന കളയുന്ന മക്കൾക്കെതിരെ കേസെടുത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വയോജന സംരക്ഷണ നിയമം ഉണ്ടായിട്ടുപോലും നിഷ്കരുണം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നിയമം കടുത്ത നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.