സഹകരണബാങ്കുകള്‍ കള്ളപ്പണ നിക്ഷേപ സംഘങ്ങളല്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സഹകരമേഖലയ്‌ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ ജനദ്രോഹപരവും സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതാണെന്നും കുറ്റപ്പെടുത്തി. റിസര്‍വ്വിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജനറല്‍ സെക്രട്ടറി ശ്രീ സീതാറാം യെച്ചൂരി സമരത്തില്‍ പിന്തുണഅര്‍പ്പിച്ച് പങ്കെടുക്കുന്നുണ്ട്. സമചിത്തതോടെയുള്ള നടപടിയല്ല സഹകരണ, നോട്ട് വിഷയത്തില്‍ കേന്ദ്രം കൈക്കൊണ്ടതെന്ന് മുന്‍മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് നടത്തുന്ന സമരത്തിന് പിന്നിലുള്ള ആശയത്തിന് പൂര്‍ണ്ണ പിന്തുണയും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ബി.ജെ.പിക്കും കേരളത്തില്‍ തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ സഹകരണബാങ്കുകള്‍ ഉണ്ടെന്നും അവയൊക്കെ കള്ളപ്പണനിക്ഷേപകേന്ദ്രങ്ങളാണോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു.