പിണറായി സർക്കാരിനെതിരെ മാർ ജോസഫ് പവ്വത്തിൽ

കമ്മ്യൂണിസ്റ്റുകാർക്കും ഇടതുമുന്നണി സർക്കാരിനെ തിരെയും വീണ്ടും കുറ്റാരോപണങ്ങളുമായി കത്തോലിക്ക സഭയിലെ സീനിയർ ആർച്ച് ബിഷപ്പ്

പൊടിക്കൈകളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് ക്രൈസ്തവർക്കിടയിൽ സി പി എം സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതിനെ ചങ്ങനാശ്ശേരി മുൻ രൂപാ താധ്യക്ഷനായ മാർ പവ്വത്തിൽ അതിരൂക്ഷമായി വിമർശിക്കുന്നു. ദീപിക പത്രത്തിലെഴുതിയ “. എല്ലാം പിടിച്ചെടുത്തു ശരിയാക്കും” എന്ന ലേഖനത്തിലാണ് ആർച്ച് ബിഷപ്പ് പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചതു പോലും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഭാരതത്തിൽ ശക്തമായ ഒരു ഭരണഘടനയും ജനാധിപത്യ പാരമ്പര്യങ്ങളും ഉള്ളതു കൊണ്ട് സായുധവിപ്ലവം ഉടൻ നടപ്പിലാകില്ലെന്നു മനസിലാക്കിയാണ് പാർലമെന്ററി സമ്പ്രദായം മനസില്ലാ മനസോടെ യാണ് വർഗസമര വാദികൾ സ്വീകരിച്ചത്.
പ്രതിപക്ഷത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതിനെതിരെയും പവ്വത്തിൽ ആഞ്ഞടിക്കുന്നു. കംപ്യൂട്ടർ തല്ലിപ്പൊട്ടിച്ചവർക്കു ന്ന് ഹൈടെക് വിദ്യാലയങ്ങൾ വേണമെന്ന് പറയുന്നത് നല്ല മാറ്റമാണ്. സ്വാശ്രയ സ്ഥാപനങ്ങളും ഓട്ടോണമസ് കലാലയങ്ങളും വെണ്ടെന്ന നിലപാട് ന്യൂനപക്ഷാവകാശ ധ്വംസനമാണെന്ന് പവ്വത്തിൽ ആരോപിക്കുന്നു. അധ്യാപക നിയമനത്തിൽ സർക്കാർ അനാവശ്യമായി കൈകടത്തുന്നു. സ്വകാര്യ വിദ്യാലയങ്ങളെ അടച്ചാക്ഷേപിച്ച് അവ അഴിമതി കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നത് സി പി എം പതിവാക്കി യിരിക്കയാണെന്ന് ബിഷപ്പ് കുറ്റപ്പെടുത്തുന്നു. സി പി എമ്മിന്റെ വെല്ലുവിളികളെ യോജിച്ചു നിന്ന് എതിർക്കണമെന്ന് മാർ പവ്വത്തിൽ ആവശ്യപ്പെടുന്നുണ്ട്.