കനേഡിയന്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്പ്രിംഗ് കള്‍ച്ചറല്‍ പ്രോഗ്രാം

എഡ്മണ്ടന്‍: കനേഡിയന്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ആല്‍ബര്‍ട്ട സ്പിംഗ് കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിച്ചു. മെയ് 27 ശനിയാഴ്ച എസിസിഎ സെന്ററില്‍ വച്ചായിരുന്നു പരിപാടി. കുട്ടികളും മുതിര്‍ന്നവരും തങ്ങളുടെ നൃത്ത ആലാപന കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. പോളിഷ് നര്‍ത്തകരും ശ്രീലങ്കയില്‍ നിന്നുള്ള അതിഥിയും കാണികളുടെ മനം കവര്‍ന്നു. ജൂണ്‍ 24 ന് സംഘടന കോര്‍ഡിനേഷന്‍ പാര്‍ക്കില്‍ വച്ച് സമ്മര്‍ ബിബിക്യു നടത്തുന്നുണ്ട്. ബിബിക്യുയോടനുബന്ധിച്ച് വടം വലി മത്സരവും നടക്കും. 8 അംഗങ്ങളുള്ള ആറു മുതല്‍ എട്ടു ടീമുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 100 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഒന്നാം സമ്മാനം 1000 ഡോളറും രണ്ടാം സമ്മാനം 500 ഡോളറുമാണ്. വിശദവിവരങ്ങള്‍ക്ക് 780-802-8444,കണ്ണന്‍ 1-639-317-4851.

23048_20170602061623_cultural programme