സുരേഷ്‌ഗോപിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂയോര്‍ക്ക്: സുരേഷ് ഗോപിക്ക് ആദ്യം ജന്മദിനാശംസകൾ നേർന്നത് രാഷ്ട്രപതി ,പിന്നാലെ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജന്മദിനത്തില്‍ സുരേഷ് ഗോപി എംപിയ്ക്ക് കിട്ടിയ രണ്ടു ആശംസകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. യുഎസ് സന്ദര്‍ശനത്തിന് ഇടയിലാണ് സുരേഷ് ഗോപിക്ക് മലയളാത്തില്‍ പ്രധാനമന്ത്രി ആശംസ നേര്‍ന്നത്.അങ്ങയുടെ ഈ ജന്മദിനത്തില്‍ എന്റെ ഹൃദയംഗമമായ ആശംസകള്‍ സ്വീകരിച്ചാലും. നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി സര്‍വ്വശക്തന്‍ അങ്ങയ്ക്ക് സ്ഥായിയായ ആരോഗ്യവും സന്തോഷവും നല്‍കുവാന്‍ ഇടയാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു. എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.
സുരേഷ് ഗോപി തന്നെയാണ് സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.