തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി പി സി ജോർജ്

കോട്ടയം: ഹാരിസൺ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോർജ് എംഎൽഎ. എസ്റ്റേറ്റ് ഭൂമി ഒരുസംഘമാളുകള്‍ കൈയ്യേറിയതിന് പിന്നാലെ വിവരമറിഞ്ഞ് ഒഴിപ്പിക്കാന്‍ എത്തിയ തൊഴിലാളികളും കൈയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി.

തര്‍ക്കവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പിസി ജോര്‍ജും തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി. ഒടുവില്‍ കൈയ്യില്‍ കരുതിയ തോക്കെടുത്ത് പിസി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയായിരുന്നു.