പ്രായാധിഷ്ഠ രോഗങ്ങളും, മലയാളീ സമൂഹവും- ഏകദിന സമ്മേളനം: ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍

‘പ്രായം ഏറുമ്പോള്‍, രോഗങ്ങളും വര്‍ദ്ധിക്കുന്നു’ വെന്നുള്ള ചൊല്ല് മിക്കവാറൂം എല്ലാവരിലും കണ്ട് വരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ദേവാലയത്തിന് ഇപ്പോള്‍ 45 വര്‍ഷം പ്രായമായി. പ്രാരംഭത്തില്‍ ഏതാനം മാത്രം ആളുകളുമായി ആരംഭിച്ച ഈ ഇടവക വന്നുചേര്‍ന്നവരില്‍ ചിലര്‍ പലവിധ രോഗങ്ങള്‍ക്കും വിധേയരായതു കാണാന്‍ കഴിഞ്ഞു. ശാരീരിക രോഗങ്ങള്‍ക്ക് ഈ ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സ ലഭിക്കാന്‍ കഴിയുന്ന ഒരു ഭൂവിഭാഗമാണല്ലോ അമേരിക്കന്‍ ഐക്യനാടുകള്‍. അങ്ങനെ ആണെങ്കില്‍ത്തന്നെയും അസ്സാധാരണ രോഗങ്ങളായ അള്‍സൈമേഴ്‌സ്, ഡിമന്‍ഷിയ, പാര്‍ക്കിന്‍സണ്‍, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഇതുവരെയും വേണ്ടവണ്ണം ചികിത്സ ലഭിക്കുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രം. ഇത് ഒരു ചോദ്യഛിഹ്നമായി സമൂഹത്തില്‍ നിലകൊള്ളുന്നു.

സ്വാഭാവികമായി വന്നു ചേരാവുന്ന മാനസികവും, ശാരീരികവുമായ രോഗങ്ങള്‍ അതിന്റെ പ്രാരംഭത്തില്‍ തന്നെ കണ്ടു പിടിച്ച് ചികിത്സിച്ചാല്‍ മാറാവുന്നതും, കുറഞ്ഞ പക്ഷം വലി. ബുദ്ധിമുട്ടുകള്‍ കൂടാതെ ജീവിതം തുടരാവുന്നതുമാകുന്നു എന്നാണല്ലോ ധാരണ. സമൂഹത്തില്‍ ഇതിനെ കുറിച്ച് ഒരു ‘അവബോധം’ ജനിപ്പിക്കുക എന്ന ചിന്തയിലാണ് ഈ സമ്മേളനം വിളിച്ചു കൂട്ടിയത്.

പ്രധാന പ്രസംഗകന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോളജി ഡിപ്പാര്‍ട്ട്മന്റില്‍ പ്രഫസറും, മോണ്ടിഫിയോര്‍ ഹെല്‍ത്ത് സിസ്റ്റത്തില്‍ നുറിയാട്രിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനുമായ ഡോ ജോ വറുഗീസ് ആയിരുന്നു. മാരക രോഗങ്ങളായ അള്‍സൈമേഴ്‌സ്, എമന്‍ഷിയ, പാര്‍ക്കിന്‍ സണ്‍, ക്യാന്‍സര്‍ തുടങ്ങിയ ഭീകര രോഗങ്ങളുടെ വളര്‍ച്ചയെ കുറിച്ചും, അവയെ ഏറെക്കുറെ എങ്ങനെ നേരിടുവാന്‍ കഴിയുമെന്നതിനെ കുറിച്ചും വിശദമായി സ്ലൈഡുകളുടെ സഹായത്തില്‍ കൂടി അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിച്ചു. വിവിധങ്ങളായ ചികിത്സാ പദ്ധതികളും, ഭക്ഷണ രീതികളും വ്യായാമം തുടങ്ങിയവയും രോഗ പ്രതിരോധത്തിന് സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജ് ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസറും, ഇടവകാംഗവുമായ ഡോ. ജോണി കോവൂര്‍, മോണ്ടി ഷെറി ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി. പ്രൊഫസര്‍ ഡോ കോശി ചെറിയാന്‍. മോണ്ടിഷെറി ഹോസ്പിറ്റല്‍ സിസ്റ്റത്തില്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ആയി പുതിയതായി നിയമനം ലഭിച്ച പ്രൊഫസര്‍ ലൗലിയാമ്മ വറുഗീസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. ഡോ ജോണീ കോവൂര്‍ വിഷയാവത്കരണം നടത്തുകയും, ഡോ കോശി ചെറിയാന്‍ പ്രസംഗകനെ പരിചയപ്പെടുത്തുകയും, ഡോ ലൗലിയാമ്മ വറുഗീസ് പ്രസംഗകനോടൊത്ത് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

റവ ഫാ. പോള്‍ ചെറിയാന്‍ സ്വാഗതം ആശംസിക്കുകയും, ഇടവക സെക്രട്ടറി ജിത്തിന്‍ മാലത്ത് കൃതജ്ഞത അറിയിക്കുകയും ചെയ്തു. ഇടവക വികാരി ഫാ ഏ കെ ചെറിയാന്റെ പ്രാര്‍ത്ഥനയോടെ ലഞ്ചിന് ശേഷം കോണ്‍ഫറന്‍സ് പര്യവസാനിച്ചു.

Newsimg2_86514323