പെൻഷൻ രേഖകൾ തടഞ്ഞു വച്ചെന്ന പരാതിയുമായി സെൻകുമാർ

തന്റെ പെൻഷൻ രേഖകൾ തടഞ്ഞ് വച്ചിരിക്കുകയാണെന്ന് ആരോപണവുമയി മുൻ ഡി.ജി.പി ടി.പി.സെൻകുമാർ രംഗത്ത്. ഇതിന് പിന്നിൽ തനിക്ക് മുകളിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പേപ്പറുകൾ പിടിച്ച് വച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ കോടതിയ സമീപിക്കുമെന്നും സെൻകുമാർ പറഞ്ഞു.

സർവീസിലിരുന്ന കാലയളവിൽ തെറ്റായ ഒരു കാര്യം ചെയ്തുവെന്ന ആരോപണം തനിക്കെതിരെ ഉയർന്നിട്ടില്ല. ചില ഓഫീസർമാരുടെ തെറ്റുകൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ നാടകത്തിനും നിന്ന് കൊടുത്തിട്ടില്ല. പിന്നെന്തിനാണ് പെൻഷൻ പേപ്പറുകൾ തടഞ്ഞ് വച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും സെൻകുമാർ പറഞ്ഞു.