വജ്രകേരളം; ഡോക്യു ഫിക്ഷനുമായി സതീഷ് പൊതുവാൾ

തിരുവനന്തപുരം :കേരള ത്തിന്റെ നിയമവാഴ്ചയുടെ ചരിത്രവും , കേരളത്തിന്റെ സ്വപ്ന സദൃശമായ പ്രഥമ സഭയുടെ പിറവിയും അത് കേരള സമൂഹത്തിലുണ്ടാക്കിയ വമ്പിച്ച പരിവർത്തനവും, വിമോചന സമരവും ?സർക്കാറിന്റെ പതനവും ,പിന്നിട് ഇന്നുവരെ ഉണ്ടായ സഭകളുടെ സുപ്രധാനനേട്ടങ്ങളും വെളിവാക്കുന്ന ഡോക്കു ഫിക്ഷനുമായി സതീഷ് പൊതുവാൾ.
ഒരു സമൂഹം നാളതുവരെ നടന്നു തീർത്ത ചരിത്രവഴികളുടെ അടയാളവും ആശയാ ഭിലാഷങ്ങളുടെ സാക്ഷാത്ക്കാരവുമായിരിക്കും അവരുടെ നിയമ നിർമ്മാണ വേദികൾ . കേരള നിയമസഭ . പിറന്നുവീണപ്പോൾത്തന്നെ ലോക ശ്രദ്ധയിലേക്കുയർന്ന ഭാരതത്തിലെ ഒരേയൊരു നിയമ നിർമ്മാണ വേദിയുടെ ചരിത്രമാണ് ഈ ഡോക്കു ഫിക്ഷനിൽ പ്രതിപാദിക്കുന്നത്.

നിർമ്മാണം: കേരള സംസ്ഥാന നിയമസഭാ സെക്രട്ടേരിയറ്റ് .
നിർവ്വഹണം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ‘
രചന സംവിധാനം സതീഷ് പൊതുവാൾ .
ഛായാഗ്രഹണം : ചിദംബരം . എസ് .പി, ഗൗതം ലെനിൻ,
എഡിറ്റിങ്ങ്: അനീഷ്‌ .
ശബ്ദ സംവിധാനം: ടി. കൃഷ്ണനുണ്ണി .

18424008_191604748026103_5873306853338772988_n 19030568_1764356863855292_1227746544409298356_n 19668082_1776049279352717_729120389_n