പൊന്നുവിളയിച്ച് ‘ഉന്നതി’യിലേക്ക്‌

-അനിൽ പെണ്ണുക്കര- 
പണത്തിനു വേണ്ടി ഭാരതം നെട്ടോട്ടമോടുമ്പോൾ കേരളത്തിന്റെ കടൽത്തീരത്ത് പണം നെയ്തെടുക്കാൻ കുറച്ചു സ്ത്രീകൾ രംഗത്തിറങ്ങി കഴ്ഞ്ഞു .ഇനി കടൽത്തീരത്ത് വറുതിയുടെ കാലമില്ല.തീരദേശമേഖലയിലെസുസ്ഥിര-സമഗ്ര വികസന പദ്ധതിയിലൂടെയാണ് വറുതിയില്ലാ കാലത്തിന്റെ തിരിച്ചുവരവ്. അത്ആഘോഷമാക്കുകയാണ് കുറച്ചു സ്ത്രീകൾ.
മത്സ്യബന്ധനം ഉപജീവനമാക്കിയ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക മേഖലകളിലെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്ര മാനവ വിഭവശേഷിവികസന കാര്യ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ആണ് ഈ പടഹതി നിയന്ത്രിക്കുന്നത്  ജെ എസ്‌ എസ്‌ – മലപ്പുറം2006 ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തീരദേശമേഖലയിലെസുസ്ഥിര-സമഗ്ര വികസന പദ്ധതിക്കു ‘ഉന്നതി’എന്നാണ് പേരിട്ടിരിക്കുന്നത് .  കഴിഞ്ഞ 10 വര്‍ഷംകൊണ്ട്‌ നൈപുണിവികസനത്തില്‍ ഉത്തമമായമാറ്റം കൊണ്ടുവരാനും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്നു.
ജെഎസ്എസ്സിന്റെനൈപുണിവികസനപ്രവര്‍ത്തനങ്ങളുടെതുടര്‍ച്ചയായിസാങ്കേതികമികവിന്റെ വെളിച്ചം സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുടെജീവിത നിലവാരംമെച്ചപ്പെടുത്തുന്നതിനായി അവരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തീരദേശമേഖലയിലെആളുകളുടെ ഉന്നമനത്തിനായിആവിഷ്‌കരിച്ച സുസ്ഥിരവികസന പദ്ധതിയാണ് ഉന്നതി. സാമൂഹികമായും സാമ്പത്തികമായുംവളരെ പിന്നാക്കം നില്‍ക്കുന്ന ജനതയാണ്തീരദേശമേഖലയിലേത്. സീസണുകളില്‍ മാത്രംകൂടുതല്‍ പണംലഭിക്കുമെങ്കിലുംശാസ്ത്രീയമായിവിനിയോഗിക്കാനറിയാത്തതിനാല്‍വട്ടിപലിശക്കാരുംസ്വകാര്യപണമിടപാടുകാരും ഈ മേഖലയില്‍ പിടിമുറുക്കുന്നു.
ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുംവ്യക്തിശുചിത്വത്തെക്കുറിച്ചുംവേണ്ടത്ര അവബോധമില്ലായ്മ  അനേകംആരോഗ്യപ്രശ്‌നങ്ങള്‍ക്ക്കാരണമാകുന്നു. വളരെചെറുപ്പത്തിലെതന്നെ വിവാഹിതരാവുന്നവരും അമ്മമാരാകേണ്ടിവന്നവരുംആയസ്ത്രീകള്‍വിദ്യാഭ്യാസപരമായുംവളരെ പുറകിലാണ്. ഈ സാഹചര്യത്തിലാണ്‌ ഉന്നതി പദ്ധതി തീരദേശമേഖലക്കായിആവിഷ്‌കരിച്ചത്. തീരദേശമേഖലയില്‍നിന്നുംആയിരത്തോളംആളുകളെകണ്ടെത്തിഅവര്‍ക്ക് തയ്യല്‍ പരിശീലനം നല്‍കിഇതുവഴിവിപണികണ്ടെത്തിസ്വന്തമായൊരു ജീവിത മാർഗം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
47 കേന്ദ്രങ്ങളിലായി 20 മുതല്‍ 30 വരെയുള്ളആളുകള്‍ക്ക്ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക ട്രെയിനിങ് ക്യാമ്പുകൾഇതിനായി വള്ളിക്കുന്ന്,മംഗളം,പുറത്തുർ എന്നീ പഞ്ചായത്തുകളിലും,പൊന്നാനി ,താനൂർ,പരപ്പനങ്ങാടി മുനിസിപ്പാലിറ്റികളിലും സംഘടിപ്പിക്കപ്പെട്ടു.ആറുമാസം നീണ്ടു നിൽക്കുന്ന തയ്യൽ പരിശീലനമാണ് പ്രാഥമികമായി നൽകിയത്.കോഴ്സിന് ശേഷം വസ്ത്ര  നിർമ്മാണ യുണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യൽ മെഷീനുകൾ വിതരണം ചെയ്യും .ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഇതിനകം തന്നെ ഇവർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള വിപണിയെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ട്.
ഇവരുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നതിനു വേണ്ടി ഗുണമേന്മയുള്ള ഒരു ബ്രാൻഡ് ആരംഭിക്കുകയാണ് ആദ്യം ജെ എസ് എസ്‌ ചെയ്യുകയെന്ന് പ്രോജക്ട് ഡയറക്റാരായ ഉമ്മർ കോയ പറഞ്ഞു .നബാർഡിന്റെ വ്യവസ്ഥപ്രകാരം 1000 സ്ത്രീകളിൽ നിന്ന് 242 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്സ് ഉണ്ടാക്കിയിട്ടുണ്ട് .ഓരോ ക്ലാസ്സിലെയും പഠിതാക്കളെ 4 മുതല്‍ 10 വരെ അംഗങ്ങളുള്ള കൂട്ടുബാദ്ധ്യതാ സംഘങ്ങളാക്കി മാറ്റുന്നു. കൂട്ടുബാദ്ധ്യതാസംഘങ്ങള്‍ക്ക് പ്രത്യേകം ബാങ്ക്അക്കൗണ്ട്തുടങ്ങി പണം നിക്ഷേപിക്കുന്നു. ഓരോ ഗ്രൂപ്പിനും നബാർഡിന്റെ ഇൻസെന്റീവായി 2000 രൂപാ ലഭിക്കും .പരിശീലനത്തിനൊപ്പം തന്നെ അവർ ചെറിയ നിക്ഷേപങ്ങൾ ആരംഭിച്ചിരിക്കുന്നു .ആറുമാസം പൂർത്തിയാകുമ്പോൾ സംരഭം ആരംഭിക്കാനുള്ള പ്രാഥമിക മൂലധനമായി ഇരുപത്തി അയ്യായിരം രൂപാ ഇവർക്ക് ലഭിക്കും .
ട്രെയിനിംഗ്‌വിജയകരമായി പൂര്‍ത്തീകരിക്കുമ്പോള്‍ വിവിധ സന്നദ്ധപ്രവര്‍ത്തകരുടെസഹായത്തോടെലഭിച്ച ഒരു കോടിരൂപയില്‍നിന്നും 10,000 രൂപ വിലയുള്ളമെഷീനുകള്‍ വാങ്ങിതവണകളായിതിരച്ചടക്കുന്ന വ്യവസ്ഥയില്‍ഗുണഭോക്താക്കള്‍ക്ക് നല്‍കും. 50 ശതമാനമാണ്തിരിച്ചടവില്‍സബ്‌സിഡിയായി നല്‍കുന്നത്. തിടിച്ചടവ്തുകഅടുത്ത ഗ്രൂപ്പിനുവേണ്ടി നീക്കിവെക്കുന്നതാണ്.
ഉല്പന്നങ്ങളുടെഡിസൈനിങ്ങിനും വിപണി കണ്ടെത്തുന്നതിനും ജെഎസ്എസ് പിന്തുണ നല്‍കുന്നു. വളരെഅടിത്തട്ടിലുള്ള ഈ സമൂഹത്തിന്റെസര്‍വ്വോന്മുഖമായിവികസനം ആണ് ഈ പദ്ധതി ലക്ഷ്യംവെക്കുന്നത്. വെറുംനൈപുണ്യപരിശീലനത്തിലുപരി സാക്ഷരതാ പഠനം , ആരോഗ്യബോധവല്‍ക്കരണം, വ്യക്തിശുചിത്വം, കമ്പ്യൂട്ടര്‍ സാക്ഷരതാ, പച്ചക്കറികൃഷി, നിയമസാക്ഷരത തുടങ്ങിയവയുംജെഎസ്എസ്  നല്‍കി വരികയും പരിശീലകർക്കായി ഒരു സ്‌കൂളും ആരംഭിക്കുകയും ചെയ്തു .
ഇവിടെ നേതൃത്വപാടവം ,മാർക്കറ്റിങ്,ബേസിക് അകൗണ്ടിങ് ,കംപ്യുട്ടർ പരിശീലനം എന്നിവയിൽ അവബോധം നൽകുകയും ചെയ്യുന്നു.ഇതിനായി യുനെസ്‌കോയുടെ ഇന്റർ നാഷണൽ ലിറ്ററസി പ്രൈസിന്റെ ഭാഗമായി ലഭിച്ച തുക കൂടി വിനിയോഗിക്കും.തീരദേശ മേഖലയിലെ ജന ജീവിതത്തിൽ സമ്പൂർണ്ണ മാറ്റം ലക്ഷ്യമാക്കിയുള്ളതാണ് “ഉന്നതി “പി.വി.അബ്ദുള്‍വഹാബ്. എം.പിചെയര്‍മാനായജെഎസ്എസ്‌ 2014 ലെ ദേശീയ പുരസ്‌കാരത്തിനും 2016 ലെ അന്താരാഷ്ട്ര സാക്ഷരതാ പുരസ്‌കാരത്തിനും ജെഎസ്എസ് മലപ്പുറത്തിനെ അര്‍ഹമാക്കിയിട്ടുണ്ട് .