മന്ത്രിസഭയില്‍ അഴിച്ചുപണി

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; വൈദ്യുതി വകുപ്പ് മണിക്ക്; മൊയ്തീന് വ്യവസായം, കടകംപള്ളിക്ക് ടൂറിസം, സഹകരണം

തിരുവനന്തപുരം: സി.പി.എം സെക്രട്ടറിയേറ്റംഗവും ഉടുമ്പന്‍ചോലയില്‍ നിന്നുള്ള നിയമസഭാംഗവുമായ എം.എം. മണി മന്ത്രിസഭയിലേക്ക്. വൈദ്യുതി വകുപ്പിന്റെ ചുമതലയാകും അദ്ദേഹത്തിന് ലഭിക്കുക. വൈദ്യുതി വകുപ്പിന്റെ ചുമതല ഇതുവരെ വഹിച്ചിരുന്ന കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പിന്റെ ചുമതലയാണ് ലഭിക്കുക. സുപ്രധാനവകുപ്പായ വ്യവസായം മികവുറ്റ പ്രവര്‍ത്തനശൈലികൊണ്ട് ശ്രദ്ധേയനായ എ.സി. മൊയ്തീനെയാണ് സെക്രട്ടേറിയറ്റ് ഏല്‍പിക്കുന്നത്. ബന്ധുത്വനിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി. ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കാണ് എം.എം.മണിയുടെ മന്ത്രിസഭാ പ്രവേശനം.