ദിലീപിന്റെ ഓണം 61 തടവുകാര്‍ക്കൊപ്പം : ഓണസദ്യയ്ക്ക് ഒരാള്‍ക്ക് 25 രൂപ വീതം ലഭിച്ചതില്‍ നിന്നുമുള്ള ആഘോഷത്തില്‍ 75 പേര്‍ പങ്കെടുത്തു

ആലുവ : ദിലീപ് ഓണം ഇത്തവണ ഉണ്ടത് ആലുവ സബ് ജയിലിലെ അന്തേവാസികള്‍ക്കൊപ്പം. ദിലീപ് കാവ്യ ദമ്പതികളുടെ വിവാഹത്തിനുശേഷമുള്ള ആദ്യ ഓണമായിരുന്നു ഇത്. മലയാള സിനിമയിലെ ഏറ്റവും അധികം ബിസിനസ്സ് ഉള്ള വ്യക്തിയാണ് ദിലീപ്.

61 തടവുകാര്‍ ഇപ്പോള്‍ ആലുവ സബ് ജയിലിലുണ്ട്. ജീവനക്കാരെയും കൂട്ടി 75 പേര്‍ക്കാണ് സെല്ലുകള്‍ക്ക് ഇടയിലുള്ള വരാന്തയുടെ തറയില്‍ തൂശനിലയില്‍ സദ്യ വിളമ്പിയത്. ഓണസദ്യയ്ക്ക് ഒരാള്‍ക്ക് 25 രൂപ വീതം കൂടുതല്‍ അനുവദിക്കാറുണ്ട്. തടവുകാരെല്ലാവരും ചേര്‍ന്നാണ് സദ്യവട്ടമൊരുക്കിയത്.

ദിലീപിനെ കാണാന്‍ നടന്‍മാരായ ഹരിശ്രീ അശോകനും സുരേഷ് കൃഷ്ണയും കലാഭവന്‍ ഷാജോണും സംവിധായകന്‍ രഞ്ജിത്തും കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തിയിരുന്നു. കഴിഞ്ഞദിവസം നാദിര്‍ഷ, ആല്‍വിന്‍ ആന്റണി ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന്‍ എന്നിവരും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു.

അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.