പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് കെ.മുരളീധരന്‍; പ്രവര്‍ത്തകരുടെ വികാരവും ഇത് തന്നെ

പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണം എന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷനേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ കാര്യക്ഷമത ചോദ്യംചെയ്ത് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ.എ അസീസ് നേരത്തെ രംഗത്ത് എത്തിയിരുന്നുവെങ്കിലും വിവാദമായപ്പോള്‍ അദ്ദേഹം തിരുത്തുകയായിരുന്നു.

പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ സാധിക്കുമെന്ന പരസ്യപ്രസ്‌താവനയുമായി ആര്‍.എസ്‌.പി. എന്നാല്‍ വിവാദമായതോടെ അദ്ദേഹം തിരുത്തുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായമായിരുന്നു ആദ്യ ഘട്ടം മുതല്‍ ഘടകകക്ഷികള്‍ക്ക് ഉണ്ടായത് എന്നാല്‍ ഉമ്മന്‍ ചാണ്ടി സ്‌ഥാനം ഏറ്റെടുക്കാന്‍ തയാറായില്ല.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃനിരയിലേക്ക് വരണം. ഇക്കാര്യം മുന്നണി യോഗങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ കിട്ടുന്ന പിന്തുണ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ കിട്ടുന്നില്ല എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഓടിനടന്ന്‌ പ്രവര്‍ത്തിക്കാന്‍ രമേശിന്‌ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ