തമിഴ്‌നാട്ടില്‍ ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

Chennai: AIADMK(Amma) Deputy General Secretary TTV Dinakaran addressing media at his residence in Chennai on Friday. PTI Photo(PTI8_4_2017_000195A)

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാരെ സ്പീക്കര്‍ ഡി.ധനപാലന്‍ അയോഗ്യരാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണിത്. ഇതോടെ എടപ്പാടി പളനിസാമിക്ക് സഭയില്‍ താല്‍ക്കാലിക ആശ്വാസമായി.

നിയമസഭയില്‍ പളനിസാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. 18 പേര്‍ അയോഗ്യരാകുന്നതോടെ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമായി. അതേസമയം സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌.